-->

🌴ഉപയോഗ രീതി🌴

ആഗ്രഹിക്കുന്ന Lyrics, CATEGORIES ൽ ഓരോന്നിനും SELECT ചെയ്യുക. അല്ലെങ്കിൽ Menu/Side ബാർ use ചെയ്യുക. ⭕️ലിറിക്‌സ് നിങ്ങൾ ഉദ്ദേശിക്കുന്നത് ലഭിക്കാൻ അതിന്റെ CATEGORY നിന്നും സെർച്ച്‌ ചെയുക. (Eg: മദ്ഹ് ഗാനം എന്ന കാറ്റഗറിയിൽ നിന്നും Nasif calicut or അനുരാഗി മടങ്ങിടുന്നേ or Anuragi Madangidunne സെർച്ച്‌ ചെയുക )

അള്ളാന്റെ നൂർ പതിഞ്ഞ നേരം | Allahnte Noor Pathinja Neram | Song Lyrics | Suhail Faizy Koorad | Noushad Baqavi

 

Allahnte noor 


അള്ളാന്റെ നൂർ പതിഞ്ഞ നേരം മദീനയെ കണ്ടോളിം...

അഴകൊലിയായ്സ്നേഹം തീർത്ത നാടിൻ ചരിതം കേട്ടോളീം...
    അൻസ്വാറുകൾ തീർത്തൊരു പ്രേമകടല്
                                        കടക്കാമോ..(2)
ആടി അന്നീന്ത മരങ്ങൾ പുളകം കൊണ്ടതും
ഓർക്കാമോ..(അള്ളാന്റെ)

    
ആരോമൽ പൂവിന്പാർക്കാൻ
അവിടൊരു ഇടമുണ്ടോ...
ആരാലും ഖൽബിൽ കൊതിക്കും
അതിനൊരു മണ്ണുണ്ടോ...(2)
       അയ്യൂബുൽ അൻസ്വാരി
       അഹദോനാ കനിവേകി..(2)
സ്വർണ്ണച്ചിറകേറി .അവരാ
സ്വർഗപ്പൂവിതറി... 
                     (അള്ളാന്റെ)


നെഞ്ചോരം ചേർത്തവർ നബിയെ ബദ്റിൽ
നീ.. കണ്ടോ
പഞ്ചാരപ്പൂമഴ കൊണ്ട്നനഞ്ഞവരെ കണ്ടോ...(2)
      അവരാണ് മദീനക്കാർ..
      അമൃതാണസ്ഹാബൻസാർ ...2
കാവൽ മരമാണ്എന്നും..
കാതൽ ഹരമാണ് (അള്ളാ)

സ്നേഹിക്കാൻ മുത്ത്പറഞ്ഞാ മറ്റൊരു
നാടുണ്ടോ...
കോപിക്കൽ അരുതെന്നോതിയ വേറൊരു
മണ്ണുണ്ടോ...2
      ഇറങ്ങുന്ന മലക്കുകളും...
        ഇണങ്ങുന്നൊരു പ്രാവുകളും...2
ത്വൈബാ ഫള്ലാണ് എന്നും
റൗള മദദാണ്..(അള്ളാ)

Post a Comment

Latest Madh Ganam CLICK HERE

© AL MADHEENA. All Rights Reserved