കഹ്‌ഫുൽ വറാ | സുബ്ഹാൻ നൈതൊരാ | Subhan Naithora Jannathin | Song Lyrics | Rahoof Azhari Ackode |


 സുബ്ഹാൻ നൈതൊരാ 

ജന്നാത്തിൻ മുറ്റത്ത് 
സുരലോക ഹൂറികൾ 
വാണിടുന്നാ ലോകത്ത്...(2)
സൂര്യ പ്രകാശം തോൽക്കുന്ന ചന്ദമേ...
സുജൂദിലായ് വീണുടഞ്ഞ 
ഖാതിം നുബുവ്വത്തെ...(2)
നൂറ് നൂറ് നൂറ് സ്വല്ലിം യാ റസൂലള്ളാഹ് 
നൂറ് നൂറ് നൂറ് സ്വല്ലിം യാ
ഹബീബള്ളാഹ് (2)


സഹ്‌വിന്റെ രാവിൽ 
ഖുദാവെ എൻ തേട്ടം...
സ്വബ്‌റിന്റെ തോട്ടം 
നോക്കുമോ നോട്ടം...(2)
കിരാതമായ് മറഞ്ഞിടുന്ന നൂറേ 
കിനാവിലായ് കണ്ട കാഴ്ച ഖൈറേ...(2)
കിസ്മത്തിൻ നൗക 
ഹബീബോരെ ത്വയ്‌ബ 
ഹൃദയത്തിൽ അമൃതത്തേനൊഴുകുന്ന ത്വാഹ...(2)
തേടുന്ന രാവിൽ നൂറല്ലേ 
താഴ്‌വാര തോപ്പിൽ അവരില്ലേ...(2)


സകറാത്തതിൻ ഹാലിൽ 
പിടയുന്ന നേരം...
ഇബ്‌ലീസിൻ കോലം 
കാണുന്ന നേരം...(2)
ഇലാഹിന്റെ നാമം 
മൊഴിഞ്ഞിടാൻ മോഹം 
ഖൽബും പിടയും 
നാവും പുളയും...(2)
പ്രകാശമായി അണഞ്ഞു വന്ന നൂറേ 
ഹിദായത്തേകിടെന്റെ മുത്ത് ഖൈറേ...(2)
തേടുന്ന രാവിൽ നൂറല്ലേ 
താഴ്‌വാര തോപ്പിൽ അവരില്ലേ...(2)
കഹ്ഫുൽ വറാ നബി 
ഖദം നൽകുമോ നിധി 
ഹൃദയത്തിൽ അമൃതത്തേനൊഴുകുന്ന സയ്യിദീ...(2)
നൂറ് നൂറ് നൂറ് സ്വല്ലിം യാ റസൂലള്ളാഹ്...
നൂറ് നൂറ് നൂറ് സ്വല്ലിം യാ
ഹബീബള്ളാഹ്...(2)