-->

🌴ഉപയോഗ രീതി🌴

ആഗ്രഹിക്കുന്ന Lyrics, CATEGORIES ൽ ഓരോന്നിനും SELECT ചെയ്യുക. അല്ലെങ്കിൽ Menu/Side ബാർ use ചെയ്യുക. ⭕️ലിറിക്‌സ് നിങ്ങൾ ഉദ്ദേശിക്കുന്നത് ലഭിക്കാൻ അതിന്റെ CATEGORY നിന്നും സെർച്ച്‌ ചെയുക. (Eg: മദ്ഹ് ഗാനം എന്ന കാറ്റഗറിയിൽ നിന്നും Nasif calicut or അനുരാഗി മടങ്ങിടുന്നേ or Anuragi Madangidunne സെർച്ച്‌ ചെയുക )

സ്നേഹ റസൂൽ നിലാവാണ് | Sneha Rasool Nilavan | Song Lyrics | Baneesh Edappal | Thwaha Thangal Pookkottur

 

Sneha Rasool Nilavan 


സ്നേഹ റസൂൽ നിലാവാണ് ഖൽബിന്റെ നൂറാണ് 

പുണ്യ മദീനത്തെ പൂവാണ് മുത്തിലും മുത്താണ് 
പഞ്ചാര കുന്നിലെ തേന്മഴ പോലെയാ സ്നേഹം മധുവാണ് 
പള്ളി മിനാരത്തിൽ കേൾക്കുന്ന ബാങ്കിലും മുത്തിന്റെ പേര് എന്റെ ത്വാഹാ റസൂലാണ്..



പൂവിലെ പൂന്തേനഴകാണ് 
പൂർണ നിലാവിന്റെ ചേലാണ് 
പുഞ്ചിരി മണ്ണിൽ പൊലിവാണ് ത്വാഹാ റസൂലാണ് 
മടുപ്പ് നൽകാത്തൊരു പ്രണയം എന്റെ ഹബീബാണ് 
കൊതിച്ചു ചെന്നാൽ പെരുത്ത് നൽകും 
റബ്ബിന്റെ ഹുബ്ബാണ് 
മനസ്സുകളിൽ ഉദിച്ചു വാഴും സ്നേഹ ഗുരുവാണ് 
മുത്ത്‌ റസൂലാണ് എന്റെ മുത്ത്‌ റസൂലാണ് 
ആ.....


കണ്ടു നബി ആദം അർശിന്മേൽ റബ്ബിനോടൊത്തുള്ള തിരു നാമം 
തേടി ഹബീബിന്റെ നാമത്തിൽ സൗഖ്യം ഭവിച്ചില്ലേ
ആദം നബി കണ്ട അജബല്ലേ.. 
അത് മുതലേ മനുജൻ തേടിയ നാമം ഹബീബല്ലേ 
പ്രപഞ്ചമാകെ കൊതിച്ചിരുന്നത് മുത്തിൻ വരവല്ലേ 
പ്രവചനങ്ങൾ പുലർന്ന് കണ്ടത് ആ വരവോടെയല്ലേ.. 
സത്യം വിതച്ചില്ലേ 
തിരു നബി ലോകത്തിൻ നൂറല്ലേ..

Post a Comment

Latest Madh Ganam CLICK HERE

© AL MADHEENA. All Rights Reserved