ഉപ്പ "കണ്ണീരിൻ രാവുകൾ..." | Nasif Iringallur | Ishthiyak Sawad | Sayyid Rifayi | Jafar Sa'adi Irikkur

 കണ്ണീരിൻ രാവുകൾ ഇന്നെന്നിൽ കൂട്ട്...
കടലാഴമേറുന്ന വ്യസനത്തിൽ പെട്ട്...
കനലായീ നെഞ്ചുള്ളിൽ നീറുന്നു പെരുത്ത്...
കാലടിക്കൊപ്പമിന്നുപ്പ യില്ലോർത്ത്....
ഉപ്പയില്ലോർത്ത്...
കര കാണാ സാഗരം പോലെയെൻ ജീവിതം
കരയോടടുപ്പിച്ച ദിവ്യമെന്നുപ്പാ...
കടലാസിൻ തോണി പോൽ ഉലഞ്ഞുള്ള എന്നിൽ
കരം ചേർത്ത് കമനീയമാക്കിയെന്നുപ്പാ....(2)
രാവിന്റെ ഇരുളിൽ എൻ കൂട്ടീന്ന് വന്നുള്ള
നായക രൂപമാണെന്റെയുപ്പാ...
എന്റെയുപ്പാ....
കണ്ണിലെ കണ്ണായി സ്നേഹം ചുരത്തിയെൻ
കനിവിൻ നിറമാർന്ന സ്നേഹമുപ്പാ...
പകലോന്റെ ജ്വാലയിൽ വെണ്ണീര് കൊണ്ടെന്റെ   
സ്വപ്നങ്ങൾക്കേകും തണലുമുപ്പാ..(2)
അന്തകാരം തീർക്കും ഖബറിന്റെ കൂടുള്ളിൽ
കരുണാ നിറ ദീപം വെളിച്ചമേകൂ കോനെ..
വെളിച്ചമേകൂ....
Post a Comment