ഇശ്ഖ് Vol 1 | പൂമദീന പോകണം | Poo Madeena Pokanam | Song Lyrics | Shaduli Wandoor | Husain Bukhari Ponmala

 

പൂമദീന പോകണം
പുണ്യമേറ്റു വാങ്ങണം
പൂതി ഏറെയുണ്ട് ഹബീബീ
എൻ്റെ
ഖൽബിലുള്ളയാഗ്രഹങ്ങൾ കേൾക്കു യാ നബീ
മദ്ഹ് പാടി മദദ് തേടി
അരികിലൊന്ന് കൂടണം
മരണം മണ്ണിലേക്കെടുക്കും മുമ്പ് റൗള കാണണം


ബുർദഎഴുതി ഭാഗ്യം നേടി ബൂസ്വീരീ ഇമാമരും
ബാങ്കൊലി നാദങ്ങൾ തീർത്ത മുത്ത് ബിലാൽ തങ്ങളും
കഥകൾ കേട്ട് കൊതി പെരുത്ത് പാടിടുന്നു ഞാനെ
കറ മാത്രമുള്ള പാപിയെ ഒന്നേറ്റെടുക്കു പൊന്നേ


ആറ്റലോരെ പൂമുഖം കിനാവിലൊന്ന് കാണാൻ
ആ ത്വാഹയോരെ റൗളയുടെ മുറ്റമൊന്ന് മുത്താൻ
പാട്ടു പാടി ഇഷ്ക് കൂടി
പലരുമരികിൽ വന്നത
പാപിയായ എൻ്റെ കൈ
പിടിച്ചു തീർത്തിടൂ വ്യഥ..