🎊 പുണ്യ റബീഇന് സ്വാഗതം🎊



 


മർഹബാ മർഹബാ മർഹബൻ ബിശഹ്-രി ഹബീബിൽ ഹുദാ...
ജശ്നെ മീലാദുന്നബി..
ആയെ ഹെ റബിഎ ഖുശി..
ദിൽ മെ വൊ പ്യാരെ നബി..
മർഹബാ..
(മർഹബാ )
വിണ്ണിൽ മണ്ണിൽ ആമോദം രാഗമായ്
കണ്ണിൽ പുണ്യം മദീന ചേലുമായ്‌..
അധരമാകെയും തിരു സ്വലാത്തിൻ
മധു മധുരങ്ങൾ...മദ്ഹിൻ 
ലയന സുന്ദര മനം നിറഞ്ഞുള്ള സ്നേഹ ഗീതങ്ങൾ...
الصلاة والسلام عليك يا رسول الله
الصلاة والسلام عليك يا حبيب الله
പുണ്യ റബീഇന് സ്വാഗതം ..
പാരിതിലാകെ ശോഭിതം..
ധന്യ മദീനയിലാദരം....
(മർഹബാ )
നൂറായ്‌ ആദ്യമായ് 
ഒളിവായ്‌ പരിമളം..
അമ്പിയ ശ്രേണിയിൽ..
ചേർന്നൊരു പൊൻ കണം..
അഹദിനമ്പിളി അരുമ പൊന്നൊളി ഹബീബെ റസൂലെ...
ത്വയ്ബാ മണ്ണിൽ നൂറുള്ള..
ആഗത നേരമിലാവേശം..
യാ സയ്യിദീ മർഹബാ മുസ്തഫാ..
طلع البدر علينا من ثنيات الوداع
وجب الشكر علينا ما دعى لله داع
(മർഹബാ )
ഖൈറിൻ മഴ പെയ്ത കാലമന്ന്..
തങ്ങൾ നബിയോരെ ഹള്റത്തില്..
പറയാനേറെ എൻ സങ്കടങ്ങള്..
പ്രിയരേ വരുമോ ഈ പാപി കനവില്
ഏതോ ഇരുളിൽ ഞാനിവിടം..
എന്റെ ഹബീബിനെ കാണേണം..
യാ നൂരീ ഖൈരീ കുൻ ലി 
ശഫീഈ ഖുദ് ബിയദീ...2
(മർഹബാ )
.............


*✍🏼🎵Jafar saadi irikkur*