അഴകോടെ നമ്മെ നോക്കി നിന്ന മസ്ജിദാണത്.....

  


അഴകോടെ നമ്മെ നോക്കി നിന്ന മസ്ജിദാണത്.....

അദബോടെ എന്നും ഓർത്തിടേണ്ട നാമമാണത്....
അകതാരിൽ എന്നും പള്ളിയായ് നിൽക്കും ബാബരീ .....
അടിവേരിൽ നിന്നും ജ്വാലയായ് ഉയരും ബാബരീ .....
ഉയരും ബാബരീ .... (2)
ഈ രാജ്യത്തിന്റെ നെറുകയിൽ തുളച്ച ശൂലമേ .....
ഇഖ്ബാലിൻ വരികൾ നിലവിളിച്ച ക്രൂര ശീലമേ.....
ഇസ്‌ലാം മതത്തിൻ വേരറുക്കാൻ നോക്കിയാലത് ....
ഇരയായിട്ടെന്നും നിന്നു തരും തോന്നലാണത്.... തോന്നലാണത്.... (2)
ഉൻമേഷം റബ്ബിൻ ബാങ്കിൻ ധ്വനികൾ ഇനിയും കേൾക്കണം ....
ഉന്മാദം നാടിൻ നന്മക്കായ് ശബ്ദമുയരണം....
ഉല്ലാസമായ് ബാബരീ മടങ്ങിയെത്തണം ....
ഉത്സാഹത്തിൽ ജനാധിപത്യം വീണ്ടും വിരിയണം .... വീണ്ടും വിരിയണം .... (2)
ശരമെയ്തതെന്റെ ഇന്ത്യയുടെ നെഞ്ചിലാണവർ....
ശലഭങ്ങളായ മേന്മകളെ കൊന്നതും അവർ ....
ശിലപാകി അട്ടഹാസം തീർത്തൊരാർത്ഥനാഥമേ ....
 ശിരസറ്റ നീതിദേവതയും വാർത്ത ലോകമേ.... വാർത്ത ലോകമേ.... (2)
ജഹ് ലീയത്തിന്റെ പാദമേറ്റ് നൊന്ത് ബാബരീ ....
ജഗം ലങ്കിടുന്ന ബാങ്ക് പോയി വെന്ത് ബാബരീ ....
ജഗ പാലകന്റെ സ്വന്തമായ മണ്ണ് ബാബരീ ...
ജഢമായതായി കരുതിടേണ്ട എന്റെ ബാബരീ ....എന്റെ ബാബരീ .... (2)
(അഴകോടെ നമ്മെ നോക്കി )