തൂ കുജാ മൻ കുജാ | Tu Kuja Man Kuja | Qawali Lyrics
July 31, 2021
തൂ കുജാ മൻ കുജാ
തൂ കുജാ മൻ കുജാ
( നബിയേ അങ്ങയുടെ സ്ഥാനമെവിടെ.. എന്റെ സ്ഥാനമെവിടെ.. )
തു അമീറെ ഹറം,
മെ ഫഖീറെ അജം
( അങ്ങ് ഹറമിന്റെ ചക്രവർത്തി, ഞാൻ അഗതിയായ ഒരു പരദേശി )
തെരെ ഗുൺ ഔർ യെ ലബ്,
മെ തലബ് ഹി തലബ്
( പാപഗ്രസ്തമായ എന്റെ അധരങ്ങൾ അങ്ങയെ വാഴ്ത്താൻ അശക്തമാണ് )
തു അതാഹി അതാ
( അങ്ങ് അവസാനിക്കാത്ത അനുഗ്രഹം )
ഇൽഹാമ് ഹെ ജാമാ തെരാ
( ദിവ്യസന്ദേശം അവിടുത്തെ പ്രകാശം )
ഖുർആൻ ഇമാമ ഹെ തെരാ
( ഖുർആൻ മാർഗ്ഗദർശ്ശകനും അങ്ങ് )
മിമ്പർ തെരാ അർഷെ ബരീൻ
( അവിടുത്തെ മിമ്പർ പ്രപഞ്ചസിംഹാസനം )
യാ റഹ്‌മത്തുൽ ലിൽ ആലമീൻ
( ലോകാനുഗ്രഹിയും അങ്ങാണ് )
തു ഹഖീഖത് ഹെ, മെ സിർഫ് എഹ്‌സാസ് ഹൂം
( അങ്ങ് യാഥാർത്ഥ്യം, ഞാനോ, ഒരു തോന്നൽ മാത്രം )
തു സമന്ദർ മെ ഭട്കി ഹുയീ പ്യാസ് ഹൂം
( അങ്ങ് വറ്റത്ത അലകടൽ ഞാനോ, നീറുന്ന ദാഹവും )
മെരാ ഘർ ഖാക് പർ ഓർ തെരീ രഹ് ഘുസർ സിദ്‌റത്തുൽ മുൻതഹാ
( പതിഞ്ഞ മണ്ണിൽ ഉറച്ചുപോയതാണെന്റെ ഗൃഹം അങ്ങോ സിദ്‌റത്തുൽ മുൻതഹയും കടന്നുപോയി )
അയേ ഫരിഷ്തോ വൊ സുൽത്താനെ മിഅ്റാജ് ഹെ
( മാലാഖമാരെ മിഅ്റാജിന്റെ അധിപരാണീ റസൂൽ )
തുംജൊ ദേകോഗെ ഹേറാന് ഹോജാവോഗി
( ആ മുഖത്തേക്കൊന്ന് നോക്കിയാൽ നിങ്ങൾ അമ്പരന്ന് പോവും )
സുൽഫ് തഫ്സീറെ വല്ലൈല് ബൻജായെഗി
( രാവ് മുഴുവൻ അങ്ങയെ കുറിച്ചുളള വിവരണങ്ങൾ വിരചിതമാവുന്നു )
ചെഹ്‌രാ ഖുർആന് സാര നസർ ആയെഗാ
( ആ മുഖത്തേക്ക് നോക്കിയാൽ ഖുർആനും തെളിഞ്ഞ് കാണാം )
മെരാ ആഖാ ഇമാമെ സഫെ അമ്പിയാ
( എന്റെ നേതാവ് അമ്പിയാക്കളുടെ സ്വഫിന് ഇമാമാണ് )
നാമ് പെ ഉൻകെ ലാസിം ഹെ സ്വല്ലി അലാ
( ആ നാമം ഓരോ തവണ മുഴങ്ങുമ്പോഴും സ്വലാത്ത് ചൊല്ലണം )
ഖൈറുൽ ബഷർ റുത്ബാ തെരാ
( അങ്ങയുടെ സ്ഥാനം സർവ്വ മനുഷ്യർക്കും മുകളിൽ )
ആവാസെ ഹഖ് ഖുത്ബാ തെരാ
( അങ്ങയുടെ വചനങ്ങളോ റബ്ബിന്റെ പൊരുളുകളും )
ആഫാഖ് തേരെ സാമാഈൻ
( ചക്രവാളങ്ങളോളം ഉണ്ട് അങ്ങയുടെ അനുയായികൾ )
സായീസ് ജിബ്‌രീൽ എ അമീൻ
( ജിബ്‌രീൽ അങ്ങയുടെ വിശ്വസ്ഥ തേരാളിയും )
യാ റഹ്‌മത്തുൽ ലിൽ ആലമീൻ
( ലോകത്തിന്റെ അനുഗ്രഹമായ റസൂലേ )
തു അഹ്‌റാമെ അൻവാറ് ബാന്ദെ ഹുവേ
( അങ്ങ് അണിയുന്ന വസ്ത്രം പ്രകാശമാണ് )
മെ ദുറൂദോംകി ദസ്താറ് ബാന്ദെ ഹുവേ
( അങ്ങയുടെ മദ്‌ഹുകളാണെന്റെ ശിരോവസ്ത്രം )
കഅബാ എ ഇഷ്ഖ് തു മെ തെരെ ചാറ് സു
( ഇഷ്ഖിന്റെ കഅബയാണങ്ങ് ഞാനതിനെ ചുറ്റുന്ന ത്വാഇഫും )
Post a Comment