യാ റബ്ബീ ... എന്നുമ്മയെ നീ കാക്കണേ...താലോലം താലോലം താരാട്ടിൻ ശീല് പൊന്നുമ്മ പാടിയ തേനൂറുമിശല്..
🌹 *യാ റബ്ബീ ... എന്നുമ്മയെ നീ കാക്കണേ...* 🌹
താലോലം താലോലം താരാട്ടിൻ ശീല്
പൊന്നുമ്മ പാടിയ തേനൂറുമിശല്..
മന്ദസ്മിതം തൂകി മാറോടു ചേർത്ത്
ചെഞ്ചുണ്ടിലൂട്ടിയ അമ്മിഞ്ഞപ്പാല്... *(2)*
കുഞ്ഞിളം മേനിയിൽ കിന്നാരവും ചൊന്ന്
ദിനമൊരുപാടിന്നന്നെ ഉമ്മ കാത്തു...
ഓമനിച്ചോമനിച്ചന്നെന്റെ കവിളത്ത്
ചുടുചുംബനങ്ങളെന്നെ ഉമ്മ ചാർത്തി... *(2)*
ആ പൂമുഖം... സ്നേഹ ഭാജനം
ആ പൂമൊഴി... സ്നേഹസ്വാന്തനം
*(താലോലം)*
പകരമേതുമില്ലാത്ത കൗതുകതീരം
ഞാൻ കണ്ട ലോകത്തെ സുന്ദര സൂനം
അലിവിൻ ആഴങ്ങൾ താണ്ടിയ താരം
ആ കാൽ ചുവട്ടിലാണെൻ സുബർഗം...
ഉദരത്തിലഭയവും ഉലകത്തിൽ ജനനവും
എനിക്കായ് പകർന്നൊരാ സ്വാന്തന രൂപം...
പകലിന്റെ നിറവിലും ഇരുളിന്റെ മറവിലും
സ്നേഹ സ്പർശനങ്ങളാലൂട്ടിയ ഗേഹം...
യാ റബ്ബീ ... എന്നുമ്മയെ നീ കാക്കണേ...
യാ റബ്ബേ... എന്റുമ്മാക്ക് സുഖമേകണെ...
*(താലോലം)*
ആ വിരൽതുമ്പിൽ തൂങ്ങി പിച്ചവെച്ചതും
ആ മടിത്തട്ടിലായ് തല ചായ്ച്ചതും
ആ തണൽ തൊട്ടിലിൽ വളർന്നൊരു ബാല്യം
ഓർക്കുമ്പോൾ സുഖമുണ്ടാ സുന്ദരകാലം *(2)*
ഇന്നോളം കണ്ടില്ല കുന്നോളം സ്നേഹിച്ച
ഉമ്മാക്ക് തുല്യമായുള്ളൊരു മേനി
ഇനിയും ആ തണലേറ്റ് നാളേറെ നീങ്ങിടാൻ
കൊതിപൂണ്ടു തേടുന്നു പരനിൽ വിധി...
യാ റബ്ബീ ... എന്നുമ്മയെ നീ കാക്കണേ...
യാ റബ്ബേ... എന്റുമ്മാക്ക് സുഖമേകണെ...
*(താലോലം)*
/✍🏽 *മദീനയുടെ* 👑 *വാനമ്പാടി*
Post a Comment