ഈ പ്രപഞ്ചനാഥന് സ്ഥുതികളോതിടുന്നു നാം

 🌹 *ഈ പ്രപഞ്ചനാഥന് സ്ഥുതികളോതിടുന്നു നാം* 🌹

لا اله إلا الله لا اله الا الله 
لا اله إلا الله محمد رسول الله 
محمد رسول الله *(2)*
ഈ പ്രപഞ്ചനാഥന് സ്ഥുതികളോതിടുന്നു നാം 
ഇഷ്ട നൂറിനെ ജഗത്തിലേക്കയച്ച റബ്ബവൻ..നമുക്കയച്ച റബ്ബവൻ 
           *(ഈ പ്രപഞ്ച)*
        *(لا إله الا الله)*
  
ഇരുളടഞ്ഞ ലോകമിൽ 
കനിവകന്ന കാലമിൽ 
പൊൻ പ്രഭാതമായ് പിറന്ന സയ്യിദരെ അസ്സലാം സയ്യിദരെ അസ്സലാം *(2)*
يا نبي سلام عليك..
يا رسول سلام عليك..
يا حبيب سلام عليك..
صلوات الله عليك..
صلوات الله عليك..
പിറവി തൊട്ട് അത്ഭുതങ്ങളുറവെടുത്ത ജീവിതം...
പാരിൽ വന്ന അമ്പിയരെല്ലാം പ്രവചിച്ചൊരു വരം..
നന്മ പൂത്ത പൂമരം 
           *(പിറവി)*
           *(لا اله الا الله)*

അന്നൊരു റബീഉൽ അവ്വൽ പന്ത്രണ്ടിന്റെ തിങ്കളിൽ..
മക്ക ദിക്കിലായുദിത്ത സ്നേഹ രാജരെ സലാം 
സ്നേഹ രാജരെ സലാം   
                     *(2)*
         *(يا نبي سلام عليك)*

ആണ്ടു പതിനാലു പിന്നിലാണ് ഞങ്ങളെങ്കിലും ..
ആ വെളിച്ചമില്ലയിച്ച് ആശിഖങ്ങൾ ഞങ്ങളും..
ആശിഖീങ്ങൾ ഞങ്ങളും..
               *(ആണ്ടു)*
         *(لا إله الا الله)*

അലകളടങ്ങാത്ത ആരവങ്ങളാലെ ഈ വഴി
ഞങ്ങളീ സ്വാലിയിലെ മക്കളുമാ സ്നേഹമിൽ..
മക്കളുമാ സ്നേഹമിൽ..
! *(2)*
*(يا نبي سلام عليك)*

അറിവ് നേടുവിൻനമുക്ക്
നഷ്ടമായ മുത്തത്
എന്ന ശ്രേഷ്ഠ വാക്കിനാൽ ഉണർവ് തന്ന സയ്യിദെ
ഉണർവ് തന്ന സയ്യിദെ
               *(അറിവ് )*
        *(لا إله الا الله)*

വയറ് വിശന്നോർക്കരികെ 
വയറു നിറക്കുന്നവർ
എന്റെ വഴിയിലുള്ളവരല്ലെന്നുരഞ്ഞ സയ്യിദെ...
എന്റെ സ്നേഹ സയ്യിദെ
                            *(2)*

/ *✍🏽മദീനയുടെ👑വാനമ്പാടി*