എങ്ങും പൊങ്ങും | Engum Pongum | Song Lyrics | Mansoor Kilinakkode | Fadhil Moodal




 എങ്ങും പൊങ്ങും

മദ്ഹിനല പുളകിതമേ...(2)
മുത്തിൻ സാന്ത്വനം
മുല്ലപ്പൂ മണം...(2)


സത്യ സാര ഇസ്മേ മുഹമ്മദരേ...
നിത്യ ശോഭ ജിസ്മേ മുസമില്ലരേ...(2)
കൃത്യ തേൻ പദത്തിൽ ഒരു മോഹരദം...
മർത്യ രാശിയിലെ റഹ്മത്ത് വരം...
വരമോ... സ്വരമോ... കനിവേകിടും  കരമോ....


വർണ്ണ പൂനിലാവേ മതി മുഖരെ...
സ്വർണ്ണ താളിലെഴുതാം മദ്ഹുകളെ...(2)
ധർമ്മ പോർക്കളമിൽ യോദ്ധാവ് നബി...
കർമ്മ വീഥികളിൽ നേതാവ് നബി...
നബിയേ... നിധിയേ... അങ്ങോട് എൻ കൊതിയെ...