കപ്പലോ വിമാനമോ കടലിനിട്ട പാലമോ




കപ്പലോ വിമാനമോ കടലിനിട്ട പാലമോ 

കയറി എൻ കിനാക്കൾ യാത്ര പോകും 
കഹ്ബയെന്ന വീട്ടിലെത്തി കദനമൊക്കെയും നിരത്തി ഖൽബ് പറിചെന്റെ റബ്ബിനെകും 
ഞാനൊരു കണ്ണുനീർ തുള്ളി മാത്രമാകും 


 പത്തു ജന്മം ആസ്വദിക്കിലും തീരുകില്ലി മർത്യനു മണ്ണോടു സ്നേഹം 
സത്യ ധർമ പാത വെടിഞ്ഞും ഭോഗാസക്തി പൂണ്ടിടുന്നു ദേഹം.. 
മിഴി നീരാൽ പാപത്തിന് കറ തീർക്കുവാൻ 
വഴി കേടിൽ നിന്നെന്റെ ഗതി മാറ്റുവാൻ.. 
അഹദേ നീ അരുളേണം സൗഭാഗ്യം 
അതിനെകൂ സമ്പാദ്യം ആരോഗ്യം... 


(കപ്പലോ വിമാനമോ )

നശ്വരമാം ഈ ദുനിയാവിൽ നാമൊരാൾക്കും വിശ്രമിക്കാൻ ഇല്ല  നേരം
മൃത്യുവിന്റെ വായിലെത്തുവാൻ മുന്നിൽ അത്രയൊന്നുമില്ല ദൂരം... 

ഇബ്‌റാഹിം നബിയാർ തൻ വിളി കേൾക്കുവാൻ 
മബ്‌റൂറാം ഹജ്ജെന്ന കൊതി തീർക്കുവാൻ 
ഇറയോനെ നൽകേണം തൗഫീഖ്.. 
വെറുതെ നീ തള്ളല്ലേ ഈ വാക്ക്