ദോജഹ രാജാ ശറഫൊളി റോജാ | വിരിഞ്ഞു നേരിൽ നിറഞ്ഞു പാരിൽ | Beautiful Qawali | With Lyrics

 


1: ദോജഹ രാജാ ശറഫൊളി റോജാ...(4)

നൂറ്ത്തഹൂറേ ദം...(4)

പൊന്നജ്മീരിൽ പൂത്തു വിടർന്ന...(4)

ഹസനുഹുസൈനേ ദം...

ഖ്വാജാ ഖ്വാജാ പൂമലരേ ദിക്കജ്മീരിലെ തേൻ മലരേ...(2)



വിരിയാൻ മുതിരും തളിരുകളിതിരു കതിരൊളി കണ്ടാലുണരുന്നു...(3)

ഈരേഴും ഇരവതിലുദി കൊള്ളും ബദറൊളി പുഞ്ചിരി തൂകുന്നു...(3)

താരകമായിരം വിണ്ണിലുദിച്ചാൽ...(3)

പൗർണമിക്കില്ല സമം...

ഖ്വാജാ ഖ്വാജാ പൂമലരേ ദിക്കജ്മീരിൻ തേൻ മലരേ...(2)


2: വിരിഞ്ഞു നേരിൽ നിറഞ്ഞു പാരിൽ കവിഞ്ഞു വാഴും ഗരീബ് ഖാജാ...

ചൊരിഞ്ഞു സ്നേഹം അണഞ്ഞു ദാഹം വഴിഞ്ഞനേകം സദീർത്ഥ ഖോജാ...(2)



ഇന്ത്യ തൻ സന്തതിക്കൾഹ സന്തത സാന്ത്വന കേന്ദ്രമിതിന്നജ്മീർ...(3)

ചിന്തയിൽ മുന്തിയ സുന്ദര മന്ദിര മന്ദര ദേശമിൽ പോലും ശഹീർ...(3)

ജ്വലിക്കും ശാന്തി വിളക്കുമേന്തി മലിക്കുൽ ഹിന്ദി ഗരീബ് ഖാജാ...(2)



സുസ്ഥിര സ്വസ്ഥത കിട്ടിടുവാൻ സദാ മുസ്തഹീൻ ഹസ്തമുയർത്തിടലായ്...(3)

അറ്റമില്ലാ പല കുറ്റമിലായ് തിരു മുറ്റമിലെൻ മനം ചുറ്റിടലായ്...(3)

ഒരിക്കൽ വന്നാ പടിക്കൽ വന്നൊന്നിരിക്കാൻ ഭാഗ്യം ഒരുക്കൂ ഖാജാ...(2)