പ്രഭാവം പരന്നല്ലോ പെരുന്നാൾ വന്നല്ലോ
_*പ്രഭാവം പരന്നല്ലോ പെരുന്നാൾ വന്നല്ലോ* 🌹_
രചന : ടി.എച്ച് കരുവാരക്കുണ്ട്
അള്ളാഹു അക്ബർ.... അള്ളാഹു അക്ബർ.... (2)
ലാഇലാഹ ഇല്ലള്ളാഹു വള്ളാഹു അക്ബർ......
പ്രഭാവം പരന്നല്ലോ ..
പെരുന്നാൾ വന്നല്ലോ ...
പ്രകോശം ഉയർന്നല്ലോ ...
പരിശു നിറഞ്ഞല്ലോ.....
(പ്രഭാവം പരന്നല്ലോ )
മാനത്ത് ദുൽഹജ്ജിന്നൊളി ഒന്ന് ചിരിച്ചല്ലോ.....
മണ്ണിൽ തക്ബീറിൻ ധ്വനിയാകെ മുകരിതമായല്ലോ....
കൺകളിൽ നിറമോദെ തുളുബി വന്നു പെരുന്നാൾ
കൈകളിൽ മൈലാഞ്ചി മിനുങ്ങി സുന്ദര തിരുനാൾ ...
അശകുവിളങ്കി അതൃപമിലെങ്കി അതിശയ കിസ്സയിലായ് ..... ആ......
നബി ഇബ്റാഹിം ത്യാഗമിലേറി നബി ഇസ്മായിലിൻ സബുറുമ തോതി ......
ജിബ് രീലെത്തി അഹദവനേകി
ജന്നാത്തിലെ ഒനമതിനെയും താങ്ങി
എത്തി സവിധ മറുക്കുവാൻ ഓതി
മുത്ത് വജ്ഹിൽ ഫറഹിലുമേറി
ബലിയതു നൽകുന്നേ
ആലം പുളകിതമാകുന്നേ (2)
ലബ്ബൈക്ക ള്ളാ ....ലബ്ബൈക്കള്ളാ .... ലബ്ബയ്ക് .... ലബ്ബയ്ക് .... ലബ്ബയ്ക് യാ അള്ളാ ....
അഘോഷാ ബലി പെരുന്നാൾ സുദിനം വന്ന് ...
ആദര ഖലീലിന്റെ സ്മരണയിന്ന് ( 2 )
ആറ്റപ്പൂ ഇസ്മാഈലിൻ ത്യാഗങ്ങളോർത്ത്
ഹാജറ ബീവി തന്റെ സഹനം ചേർത്ത് (2)
ആഘോഷാ .....ആ......
തക്ബീറിൻ നാദം മണ്ണിലുയർന്ന്
തഖ്‌വയിൽ മനസ്സും
സ്തുതിയിലലിഞ്ഞ് (2)
മാമല നാടിൻ മത സൗഹാർദ്ദം പൂത്തുലയും നാൾ ....
മാലോകരിലാനന്ദത്തിൻ
സുന്ദര പെരുന്നാൾ (2)
ആഘോഷാ .... ആ....
ആവേശമലയായ് അടിയങ്ങൾ ചേരുന്നു
അഹദിൻ ഹലീലിൻ സ്മരണയിലലിയുന്നു (2)
അത്തറും പൂശീ
വേഷം പുതുക്കി
പെരുന്നാളിൽ ആഘോഷം
പാരിൽ പരത്തി
ലബ്ബയ്ക്ക പാടീ പാപം കഴുകീ തക്ബീറി നീണം ഇശലായ് മുഴങ്ങി ....
ത്യാഗത്തിൻ സ്മൃതിയുണർത്തി
വന്നണഞ്ഞി താ ....
ത്യാഗിയാം ഇബ്റാഹീം നബിയോരെ യോർത്തിടാം
നാഥൻ കനിഞ്ഞേകിയ പൊൻ സൂനമേ....
നാഥന്റെ കൽപനയായ്
ബലി നൽകും നേരമേ
(ത്യാഗത്തിൻ സമൃതി )
വന്നു വിളിച്ച് ജിബ് രീല്.....
വല്ലാത്ത സന്തോഷം കൊണ്ടന്നു ഖൽബിൽ (2)
(ത്യാഗത്തിൻ സ്മൃതി )
/ *✍🏽മദീനയുടെ👑വാനമ്പാടി*
Post a Comment