കിനാ കാവ്യം | അഴലിന്റെ രാവോരം | Azhalinte Raavoram | Song Lyrics | Suhail Faizy Koorad | Rashid Calicut
അഴലിന്റെ രാവോരം എഴുതും കിനാകാവ്യം... ബഹ്റലകളറിയാതെ ഒഴുകും നൂറിൻ ചാരെ...
നബിയോരിലപദാനം പറയുന്ന വെൺമേകം...
ഹിമ മഴകളറിയാതെ ഉദിരും നൂറിൻ ചാരെ...
ഇറയവനരുളും വേദമതിനനുഭമ മലരായി പാരിതിലെ റഹ്മയെന്നുരവാം ആകാശ ദൂതൊളിവേ...
അഹദിൻ സ്നേഹ കൂട്ടിലെ അഭിലാഷ പൂങ്കാവനം...
കരളിൻ മോഹ തോപ്പിലെ കനിവിൻ മായാ ജാലകം...
അകലേക്കേതോ തേങ്ങലിൻ അനുരാഗ കിളി പോകവേ...
അവിടേക്കെന്നും കോർക്കുമെൻ ജപമാല ചരടോർക്കുമോ...
പല രാവിൽ എഴുതിയതാണേ പഥികന്റെ മിഴി നീരാണേ... പുണരും സലാമാണേ... പ്രേമാർദ്ര മഴയാണേ...
കഥകൾ തോറും ഖൽബിലെ വ്യഥകൾ തീരും തേൻ കണം... ചൊരിയാതുണ്ടോ ലോകമേ മഹ്മൂദിൻ സുഗ സംഗീതം...
പ്രിയമാണോരോ വാക്കിലും പിരിശ തേൻ തിരു നോക്കിലും മധുരാഗം മിഴി രണ്ടിലും... പറയുന്നതു ഞാനെന്നാലും
മദ്ഹാർന്ന പകലൊന്നിൽ...
മഴവില്ലിൻ അഴകെന്നിൽ... വരികില്ലെ നബി മുന്നിൽ...
അതു തന്നെ കൊതിയെന്നിൽ...
Post a Comment