ജബലുന്നൂർ പർവ്വത ചരിതം.... | Thwaha mubashir | Fazlul haque | Jabalunoor

 

 ജബലുന്നൂർ പർവ്വതം

കോൾമയിർ കൊള്ളുന്നു ജിബ്‌രീൽ മലക്കിന്റെ ആജ്ഞ മുഴങ്ങുന്നു ജനവാസമില്ലാ ഗുഹയാം 'ഹിറാ'യിന്ന് ജന നായകർക്ക് നുബുവ്വത്തും എത്തുന്നേ... 'ഇഖ്‌റഇ'ൻ ശബ്ദം ജഗത്തെയുലയ്ക്കുന്നെ ഇറസൂലും ഭീതിയാൽ നിന്നു വിറയ്ക്കുന്നെ ഇരുകയ്യും നീട്ടി ജിബ്‌രീൽ അമീനോരെ ഇറുകിപ്പുണർന്നപ്പോൾ ആടിയുലയുന്നെ പർവ്വത മേട്ടീന്നിറങ്ങി റസൂലുല്ലാഹ് പാരം പാരവേശമേറീ ഹബീബുല്ലാഹ് പാദം വിറച്ചു പൂവാധാരം തുടിച്ചിട്ട് പാടെ കരിമ്പടം മൂടിക്കിടന്നങ്ങ്. ബീവി ഖദീജാബീ കണ്ഠം ഇടറീട്ട് പാനം കൊടുത്തു പറയുന്നെൻ പൂമുത്തേ പരിശുദ്ധരാമങ്ങ് പാരം ഭയക്കല്ലേ പ്രിയനേ'ലൻ യുഖ്സീകല്ലാഹ്' എന്നറിഞ്ഞില്ലേ.... ദിവ്യ പ്രകാശ കിരണങ്ങൾ മുത്തിന്റെ നവ്യ നിയോഗത്തെ എന്നും നയിച്ചല്ലോ സുവ്യക്ത തൗഹീദിൻ വചനം ഉരയ്ക്കുവാൻ കാവ്യം പോൽ നാഥന്റെ സന്ദേശമെത്തുന്നേ അക്ഷരം വിപ്ലവമെന്നാദ്യ- വിജ്ഞാനം രക്ഷകനന്ന് പഠിപ്പിച്ചു വിസ്താരം രക്ഷയും ശിക്ഷയ്ക്കുടമയാം നാഥന്റെ കക്ഷിയേതെന്നും പഠിപ്പിച്ചു സംസ്കാരം.