റൂഹ് | സിംഹം ഇര തേടി | Simham Ira Thedi Nadakkum Kaad | Song Lyrics | Firdhous Kaliyaroad
സിംഹം ഇരതേടി നടക്കും കാട്
ചിന്തിക്കുവീൻ നമ്മൾ ഇതാ ദുനിയാവ്
ബഹുവന്ദ്യരാണെന്നോ നികൃഷ്ടരെന്നോ
ഭേദം അതിനില്ല പിടിക്കും ചെന്ന്
സിംഹാസനം ചെറ്റകുടിൽ എന്നൊന്നും
ചിന്തിക്കുകില്ല താൻ വിഴുങ്ങും വന്ന്
മഹതിമഹാന്മാർകൾ ഇരയായില്ലേ..
മൺദാർ അവർക്കിന്നു ഭവനമല്ലേ..
കുലമേന്മകൾ കൊണ്ടില്ലവിടെ നേട്ടം
കരുണക്കടലോടാണവിടെ തേട്ടം
തേട്ടം ഖബൂലാക്കി തരുവാൻ സത്യം
തൗഫീഖുടയോനോടടുക്കൂ നിത്യം
ഇണയായിനിയാര് ഖബറിൽ പൊന്നെ
ഇഴയും പുഴുക്കളോ തുണയാ പിന്നെ
പിടയും അദാബിലായ് ഉടനെ തന്നെ
പതിവാം ഇബാദത്താണവിടെ മുന്നെ
മൊഞ്ചിൽ വിലസിയ മുഖം കാണുന്നോ
മണ്ണിൽ കവിൾച്ചേർത്ത് സുഖം തേടുന്നോ
മരണം നിനക്കുള്ള തുടക്കമാണേ
മതിയായിനി ലോകം ഒടുക്കമാണേ
വെള്ളപുതച്ചു നീ സരീറിൻ മേലെ
വേഗം കുറഞ്ഞൊരു ഫകീറേ പോലെ
ആളും പരിവാരം കഴിഞ്ഞാൽ നിന്നെ
ആർക്കാണൊരുചിന്ത അറിയൂ പൊന്നെ
Post a Comment