ഖവാലി | അജ്മീറ് മണ്ണിൽ വാഴും | Ajmeer Mannil Vazhum | Qawali Lyrics | Muhaimin Saqafi Kadungapuram | Team Jalwaye Madeena
അജ്മീർ മണ്ണിൽ വാഴും...
അടിയാറ് ഞങ്ങൾ കേഴും...
യാ സുൽത്വാനുൽ ഹിന്ദേ...
ജവാബ് യാ ജവാബ് യാ സുൽത്വാനുൽ ഹിന്ദേ...(3)
ചിത്തം കടുത്ത് ജനം "ഓടിയെത്തുമാസ്ഥാനം.."(2)
ഹൃത്തും കുളിർത്ത് സുഖം "തൃപ്തിയാ തലസ്താനം"(2)
(ചിത്തം)
അങ്ങിങ്ങണഞ്ഞു മുത്ത് നബിയോരെ അംറതാലെ...(2)
ഹിന്ദിന്റെ മണ്ണിലെങ്ങും ഭരണമങ്ങ് മാത്രം മുല്ലേ...(2)
ഏതേത് ക്രൂരഭരണ അധിപനുമണയും ഹള്റ...(2)
ആ.......ആ.....
ജവാബ് യാ ജവാബ് യാ സുൽത്വാനുൽ ഹിന്ദേ...(3)
നിത്യം മുഹിബ്ബരെത്തും
"സ്നേഹ സംഗമം സവിതം.."(2)
എത്തുന്ന നേരം ഖൽബിലേറിടുന്നൊരാത്മ ബന്ധം..
ഏറിടുന്നൊരാത്മ ബന്ധം .. (2)
(നിത്യം.. )
പാപങ്ങളേറി ഞങ്ങൾ തേടിടുന്നു യാ മുഈനെ...(2)
പാവങ്ങളാണ് മദദ് തേടിടുന്നു കേട്ടിടണെ..(2)
എന്നെന്നും ആ നള്റാൽ നല്ല ജീവിതം തരണേ...( 2)
ആ.......ആ.....
ജവാബ് യാ ജവാബ് യാ സുൽത്വാനുൽ ഹിന്ദേ...(3)
മുത്തായജ്മീർ ശുഹ്റത്ത് പെരുത്തഭിമാനം....
"മുത്ത് പെരുത്തഭിമാനം..."(2)
എത്താൻ കൊതിച്ചു മഖാമവിടെയാ സമാദാനം...
അവിടെയാ സമാദാനം...(2)
സുൽത്താനുൽ ഹിന്ദ് ഖാജ രാജാവിൻ ഹളറതിലേ...(2)
ചെന്നെന്റെ ഹൃദയഭാരമൊക്കെ നീക്കിടാൻ കൊതിയെ.. .(2)
ഖൽബുള്ളിലിഷ്ഖ് പാകി തിരു വഴിയിൽ ചേർത്തിടണേ... (2)
ആ.......ആ.....
ജവാബ് യാ ജവാബ് യാ സുൽത്വാനുൽ ഹിന്ദേ...(3)
Post a Comment