-->

🌴ഉപയോഗ രീതി🌴

ആഗ്രഹിക്കുന്ന Lyrics, CATEGORIES ൽ ഓരോന്നിനും SELECT ചെയ്യുക. അല്ലെങ്കിൽ Menu/Side ബാർ use ചെയ്യുക. ⭕️ലിറിക്‌സ് നിങ്ങൾ ഉദ്ദേശിക്കുന്നത് ലഭിക്കാൻ അതിന്റെ CATEGORY നിന്നും സെർച്ച്‌ ചെയുക. (Eg: മദ്ഹ് ഗാനം എന്ന കാറ്റഗറിയിൽ നിന്നും Nasif calicut or അനുരാഗി മടങ്ങിടുന്നേ or Anuragi Madangidunne സെർച്ച്‌ ചെയുക )

ലബ്ബയ്ക്ക് | ബലി പെരുന്നാൾ ഗാനം | Labbaykk Eid Song Lyrics | Team Mehfil Madheena | CA Pang



 വന്നു പെരുന്നാളതി ഖൊശി ഏകാനെ .. ഹാ 2

വർണമേകാനൊന്ന് വരുമോ 
കൂട്ടുകാരൊത്ത് കൂടി
ഹാ
നല്ലൊരാവേശമിതാ നേടി സദാ
പുതു ഗീതമൊരുക്കാൻ
നല്ലൊരാവേശമിതാ ചൂടി സദാ
നെഞ്ചിനുള്ളിൽ മൊഞ്ച് പാകി നിങ്ങളോടൊത്ത് പാടി
" വണ്ണമറിഞ്ഞേകിയിതാ നാം അഖിലം നേടാനെ (2) 
ഖൽബിൽ ഈദിശൽ മൂളി 
നാടൊരുപോലെ (2)
കുഞ്ഞു മനങ്ങൾ ഒത്തു കൂടി ഈദാക്ഷരം ചൂടി 

                           ( വന്നു പെരുന്നാളതി.... ) 2

ഈ സുഖങ്ങളിൽ മുഖങ്ങളിൽ 
ആഘോഷത്തിരി 
ഈ സമൂഹത്തിനിന്നാനന്ദ കൈത്തിരി 
ചേരും കൂട്ട് കുടുംബങ്ങളിൽ ഒത്തിരി 2
പൈതിറങ്ങുന്നുണ്ടാഘോഷ പാൽ പുഞ്ചിരി 
(ഈ സുഖങ്ങളിൽ മുഖങ്ങളിൽ ....) 2

കാണും കാഴ്ചക്കിതെല്ലാം ഒരുക്കുംനിധി 
കണ്ട് കൺകൾ കുളിർക്കുമ്പോഴാ നിർവൃതി 
കാതിൽ കേൾക്കുന്നിതാ 
കാലം ഓർക്കുന്നിതാ കിരണം പൂക്കുന്നോരാ രാമ മേറും സദാ 
നേരിൻ തീരം വരെ നീളും മേന്മ സ്തുതി 2
നേടും ജന്നാത്തിൻ സൗഗന്തത്തോപ്പിൽ അതി 
          (ഈ സുഖങ്ങളിൽ മുഖങ്ങളിൽ ) 2

യാ ഇലാഹീ കനിവരുളൂ
ആമോദം ചൂടാൻ 
അകമെ കാണൂ ദയ തരുവോനെ നീ 
ആ സ്വർഗാലമിലാദ്യം നിൻ മുനാജത്ത് ഏകൂ

(വന്നു പെരുന്നാള...)

ഈദ് മുബാറക്കിതാ 
ഇഷ്ട തോപ്പിൽ സദാ 
ഇമ്പം കൂടുന്നിതാ 
ഇഷ്‌കും മൂളുന്നിതാ 2
ആകെ മൈലാഞ്ചി കൈകൾ തിളങ്ങുന്നിതാ 2
ആരുമാനന്ദത്തക്ബീർ മുഴക്കുന്നിതാ 
     (ഈ സുഖങ്ങളിൽ മുഖങ്ങളിൽ...) 2

സഹജർക്കെല്ലാം 
പ്രിയ മരുളൂ 
ഇനി ഒന്നായ് കൂടാൻ 2 സർഗ വനിയിൽ 
പുതു ചരിതം തീർക്കാൻ 
സർവ സ്വരങ്ങൾ കോർത്തു പുകളാലേറ്റ് നാമെന്നും പാടാം

(വന്നു പെരുന്നാള--- )

അജമറുത്തുള്ളൊരിബ് റാഹീം നബി തൻ മൊഴി
ഹാജറാബി നടന്നുള്ളൊരാ സൽവഴി
ഹജ്ജും ഉംറക്കായൊന്നങ്ങണയാൻ കൊതി 2
ഹാജത്തേറെ പെരുത്തുള്ളോർക്കേകൂ വിധി
അകതാരിലെ മോഹമിതാണ് സദാ 2
അത് വീട്ടിടുവാനാണിന്നീ ദുആ
തിരുറൗള സിയാറത്തേകിടു നീ
തരുളൊത്ത റസൂലിൽ ചേർത്തിടു നീ

Post a Comment

Latest Madh Ganam CLICK HERE

© AL MADHEENA. All Rights Reserved