സ്നേഹനിധീ എന്നും അറിവിൻ ധ്വനി
പാടിടുവാൻ പുകളേറും കനീ (2)
അജബുകളകിലം ചേർന്നവിടം
അലിവുകളിൽ നിറഞ്ഞാസവിധം
ശൈഖുനാ ഈ ഞങ്ങൾക്കെന്നും സ്നേഹസുമം
ചന്തം ചിന്തും മൊഞ്ചിൽ നല്ല
മന്ദസ്മിതം തൂകും മുന്നിൽ
മഥുരാമൃതം തന്നിതാ
ചാരത്തെന്നും ഇൽമിൻ ഗന്ധം
തേടും ഖൽബിൽ വർണ്ണാനന്ദം
ചൊരിയുന്നിതാ ശൈഖുനാ..
(അജബുകൾ....
സ്നേഹനിധി )
കണ്ണീരൊപ്പുന്നാസ്നേഹത്താൽ
കൈകൾ നൽകും വാത്സല്യത്താൽ
പ്രഭ തൂകിടും പൂമുഖം
നേരിൽ മുന്നേറുന്നിതിഹാസം നാമം പൗർണ്ണമിപോലാവാസം
തുണ നൽക് നീ റാഹിമേ..
യാ ശൈഖൽ ഉലമാ
സുൽത്താനുൽ ഉലമാ
എന്നും ഞാൻ പാടുന്നു
സുൽത്താനുൽ ഉലമ
ഈ ലോകമിൽ നേരിലാപ്രഭയിൽ
തണലേക് ജല്ല ജലാലുഹു
തുണയേകണേ തണലാവണേ
വിടരുന്ന പുഞ്ചിരി അതേകണെ
ആലങ്ങളാകെ നേടിയ ശോഭ
പാടിയ ചരിതം ആ തിരു ഗാഥ
ആ ഖമറിൽ നിറയുന്നൊരു നേതാ
അഖിലം വിടർന്ന ശൈഖുന ജേതാ.......
(അജബുകളകിലം)
Post a Comment