കാഞ്ചന മലർ | മഹിമതി മലരംഗുല | Mahimathi Malaramgula | Song Lyrics | CH Ansar Kadalundi | Ramees Feroke | Aflah Puthupparamb | Salman Chaliyam
മഹിമതി മലരംഗുല വാഹകനണവായ് മരുഭൂ മരുമണ്ണിൽ...
ബഹുപതി പരകോടികളിൽ
പകരുന്നീമാനിന് മധുചഷകങ്ങൾ...(2)
ത്വാഹ സ്നേഹ സരോവരത്തിലിരുന്ന്
ലോകരെ നോക്കിയ നേരം...
താരവനികൾ കൗതുകമുറ്റി
പൂവിളിയാലെ കുണുങ്ങിയ സമയം...
തെളിമ ഊറി നിറഞ്ഞൊരു ഖൽബിൻ
അവതാരകനിൽ സലാം ചേർക്കാം...
തിക്ത മാറ്റിയ ഉത്തമ ദൂതരെ
ഇത്തിരി മദ്ഹുകളും ഞാൻ പാടാം...
ആനന്ദത്തോപ്പിൽ ആഹ പൂന്തേനുണ്ണാനായി വാവ...(2)
കാഞ്ചന മല അഞ്ചനമെഴുതിയ
മിഴി കണ്ടാൽ നിന്ന് കുലുങ്ങും
കനിവൊഴുകുമനശ്വര വിശ്വ
മുസമ്മിലരിശ്ക്കിൻ അക്ഷരമെഴുതും...(2)
പൊരുൾ പുകളിലടങ്ങിയ ഭാഷ പരമേകിടുന്ന മനീഷ...(2)
സത്യ പദം വിരിയിച്ച ഗുരു നിത്യ മഹത്വ മനുഷ്യ പ്രഭു...
ഹൃദയ ഉണർത്തും ഉറച്ചധ്വനി ഹിതമറിയുന്ന പ്രബഞ്ചകനീ
പാന്ഥാവുകൾ ഉത്തമവെട്ടം ചൂടാനായി വന്നു സമക്ഷം...(2)
അമ്പറിൻ്റെ വമ്പത് ഇമ്പരെ മുമ്പിൽ നിഷ്പ്രഭമായത് പദ്യം...
അമ്പിയർക്കും അമ്പിളി അമ്പവനേകിയ
അൻപിൻ അക്ഷയ മന്ത്രം...(2)
ഇരുൾ ഉടലുടയുന്ന പതാക ഇരുലോകത്താകെ പടീര...(2)
ഭക്ത മനസ്സറിയുന്ന കരം കൃത്യ മുരത്തിടും അർത്ഥ സ്വരം
ശാശ്വത സാക്ഷ്യം വഹിച്ച നിധി സൃഷ്ടികളിൽ സമമില്ല തനി
Post a Comment