ഹബീബിൻ ദർശനം | സ്നേഹമൊഴുകിയ വരികളെല്ലാം | Snehamozhukiya Varikalellam | Song Lyrics | Abinas Calicut | Aman Manipuram | Mubashir Manipuram


 സ്നേഹമൊഴുകിയ വരികളെല്ലാം എൻ ഹബീബ് മൊഴിഞ്ഞത്.....

ഇരു ജഗത്തിൻ മോചനം ആ ഹബീബിൻ ദർശനം...
കരളുരുകും വേദനകൾ ചൊന്നിടൂ തിരു സവിധമിൽ... 
നേടിടാം കനിവാർന്ന തരമിൽ ശാന്തിയൂറും വാക്കുകൾ....
.....


തിരു മദീനയിലങ്ങുയർത്തിയ മാർഗമാണ് മോചനം...
കാലമായി കരഞ്ഞ ഖൽബിൽ ചിരിവിടർത്തിയ ദർശനം... 
നൂറൊയുക്കിയ സ്നേഹം കണ്ട് വന്നണഞ്ഞു സ്വഹാബാ....
ഈ അറിവിൻ സാഗരം റബ്ബിന്റെ ആറ്റൽ ഹബീബാ 
              صل على صل على دائما نصلى على


കാദമിപ്പുറം പാപികൾ തേടുന്ന ഗേഹം മദീന...
ഇശ്ഖത്തില്ലാ ഖൽബിലിന്ന് കാണുവാനാ ഗേഹം...
ഉള്ള ഇശ്ഖും കൊണ്ടിവർ വരാനൊരുങ്ങീടുമ്പോൾ...
ആട്ടിയകറ്റുകയെങ്കിലീ ജന്മം വ്യഥാവിൽ തങ്ങളെ....
صل على صل على دائما نصلى على...