സ്നേഹഭൂമി മദീന.... | SNEHA BHOOMI | THWAHA THANGAL POOKOTTUR | SAYYID MUJTHABA JAMALULLAIL | RAHOOF AZHARI AKODE

 



സ്നേഹഭൂമി മദീന....
വിശുദ്ധ ബലദുൽ അമീന(2)
മരുവിലെ മരതക കൂടാ...
മധുരിതം മദീന മസാറാ...
ലോകം തേടും മണ്ണാണേ...
ലോക വിമോചന വീടാണെ ...
നിർഭയമേകും നൂറാണെ...
നീതി വിലാസമിതഴകാണേ....
                               (×××)

അഭയത്തിൽ സ്നേഹ പാഠം പകർന്നുള്ള ബലദ്...
മനം നൽകി നബിയോരെ കാത്തിരുന്ന തെരുവ്...(2)
ഹൃദയത്തില് വസിക്കുന്ന മദീനക്കില്ലതിര്...
ഇരമ്പുന്ന സ്വലവാത്തിൽ പൊതിഞ്ഞുള്ള ശുക്ർ...
ത്വാഹാ മണ്ണിൽ ത്വീബാ
തൂബാ നമ്മിൽ ദൗമാ...
ഇതിഹാസമീ മരുദേശമിവിടമിൽ വാസം അഹദിൻ്റെ അദിശയമേ...
ഇനി കാതം നടന്നഭിലാശം പാത സ്പർശമേറ്റ മണ്ണിന് ചുംബനമേ.....
                            (×××)

വിശപ്പിൻ്റെ വിളി കേട്ട ചരിതമുണ്ടതിന്...
വിരഹങ്ങൾ പറയുമ്പോൾ സുഖം തരും ബലദ്...(2)
വിതുമ്പുന്ന ഹൃദയങ്ങൾ കുളിർ കണ്ട മദദ്...
വിലാപങ്ങൾ അകറ്റുന്ന ഹബീബിൻ്റെ തുരുത്ത്...
ത്വാഹാ മണ്ണിൽ ത്വീബാ
തൂബാ നമ്മിൽ ദൗമാ...
അടങ്ങാത്ത അലകടലായി മനസ്സുകളോടിയണയുന്ന നഗരിയിതേ...
അപദാനം അടിയൊഴുക്കേകും ഉലകിലെ ഏക മൺതരി ത്വബയിതേ....
                    (×××)