അസദുൽ ഇലാഹിന്റെ | Asadul Ilahinte | Song Lyrics | Suhail Faizy Koorad | Noushad Baqavi
അസദുൽ ഇലാഹിന്റെ
ഖസസിൽ നിലാവിന്റെ
മനസിൽ പതിഞ്ഞൊരു നോവേ
അഹ്സൻ റസൂലിന്റെ അരികിൽ ശഹീദിന്റെ
അഴകിൽ വിരിഞ്ഞുള്ള പൂവേ
ഉഹ്ദിന്നും ഉരുകുന്ന ഉണങ്ങാത്ത മുറിവേ
ഉടലിന്നും കുടലിന്നും ഉതിർന്നുള്ള നിണമേ
ഉടയോൻ റസൂലിന്റെ അകമിൽ എരിഞ്ഞ്
കരിഞ്ഞ ദിനമേ
അടർക്കളത്തിൽ അതിജയമാൽ
അണികളെ തീർത്തേ
അഹദിയ്യത്തിൻ അതിപ്രഭയാൽ
അഹമദിൽ പാർത്തേ
നബിയോരെ മുന്നിലും പിന്നിലും
സഫിയോരെ കണ്ണിലും ഖൽബിലും
കരുത്തായി വാക്കിലും നോക്കിലും നിന്ന ഫള്ലല്ലേ
അഹദോന്റെ അസദാണെ
അടരാടാൻ അഹബ്ബാണേ അവർ കാവൽ അശദ്ധാണേ ആ ഹംസത്തുൽ ഖർറാർ
ബദർ ദിനമിൽ ഖമർ അരികിൽ
അതിരുകൾ തീർത്തേ
ബദൻ മതിലായ്
പതിമുഖത്തിൻ
മലരുകൾ കാത്തേ
അവർ ചാടി തട്ടിയും മുട്ടിയും
അജബായ വെട്ടിലും മട്ടിലും
അഴകായ മുത്തിനും സത്തിനും നിന്ന കരുത്തല്ലേ
പദപൊങ്ങും ഉശിരാണേ
പതിമുത്തിൻ ഉയിരാണെ
അതിൽലെങ്കും ഒളിയാണേ
ആ ഹംസത്തുൽ ഖർറാർ
Post a Comment