താലോലം പാടുന്ന തങ്കച്ചിപെണ്ണിന് | ഇച്ച മസ്താൻ | Thalolam Padunna | Sufi Song Lyrics |

 


താലോലം പാടുന്ന തങ്കച്ചിപെണ്ണിന്
തഴുകിക്കോ നമ്പിയെ നമ്പിക്കൊണ്ട്...(2)
താമര തോട്ടത്തിൽ
തായാരെ കണ്ടിട്ട്
താമസം കൂടാതെ ചൊല്ലിടു നീ...(2)



മുല്ല മലർമ്മണം
വീശുന്ന ആഷിക്കിൻ
ആശക് നാശം നീ
ചെയ്തിടല്ലാ...(2)
മാണിക്യ താലിയും മാലയും
കണ്ടിട്ട്.. മാരായി മങ്കയെ..
കൊന്നി ടല്ലാ...(2)


പുന്നാര കൂട്ടിന്റെ
പുതുമത്തരം കണ്ട്
പുരുഷാരം കൂട്ടല്ല
പുതുമക്കാരാ...(2)
പുറപ്പെട്ടു പോകുമ്പോൾ
നരികുട്ടി കാട്ടുന്ന...(2)
കഠിനത്തരം കണ്ട് കളിയാക്കണ്ടാ.....