സൗഹൃദ ഗാനം

 സൗഹൃദ ഗാനം


*🌿🎶"സുന്ദര സുരഭില സുമങ്ങള് വിരിയണ സുബർഗത്തിൻ സുഖമുള്ള നാട്..."*

L

സുന്ദര സുരഭില സുമങ്ങള് വിരിയണ സുബർഗത്തിൻ സുഖമുള്ള നാട്...
ഹിന്ദുവും മുസൽമാനും ക്രിസ്ത്യനും ഒരു പോലെ ഒരുമയിൽ കഴിയണ വീട്...(2)


നെഞ്ചിലെ പിരിശത്തിൻ ചെപ്പ് തുറന്ന് തന്നിട്ട്...
ദുഃഖവും സുഖങ്ങളും ഒരു പോലെ പങ്കിട്ട്...(2)
വെറ്റില പുകയില നൂറ് ചേർത്ത് തിന്നിട്ട്...
ചെഞ്ചൊടികളിലൊരു നേരം പോക്ക് പറഞ്ഞിട്ട് വാഴുന്നു...
ഞമ്മൾ എന്നും ഏകോദരസോദരരാകുന്നു...
എന്നും ഒരേ കൊമ്പിൽ പലേ ഗാനം പാടുന്നു...
മണ്ണിലിവിടെ ജന്നത്തെന്നും തീർക്കുന്നു...
ഞമ്മൾ ഭാരതീയരാകുന്നു...


ചർച്ചിലെ മണിയടി ശംഖോലിയിൽ ചേരുന്നു...
മസ്ജിദിൻ ബാങ്കൊലി മന്ത്ര ധ്വനിയായ് മാറുന്നു...(2)
ഓംകാരവും തക്ബീറും ഓശാനയും ഒഴുകുന്നു...
കൃസ്തുമസ്സും ഈദും വിഷുവും ആനന്ദമേകുന്നു...
പൊൻകാവ് - പാരിൻ നടുവിൽ
കാലം തീർത്തൊരു തേൻകാവ്...
പല പല വർണങ്ങള് വിടരണ പൂങ്കാവ്...
പലകിളി കൂചനമൊഴുകും തേൻമാവ്...
നമ്മൾ ഭാരതത്തിൻ ആത്മാവ്...