പിടച്ചിടുമീ ഹൃദയത്തിൻ്റെ | Pidachidumee Hridayathinte | With Lyrics | Twaha Thangal Pookkottur
പിടച്ചിടുമീ ഹൃദയത്തിന്റെ
തുടിപ്പൊഴിയും സമയം
പടപ്പിനുണ്ടോ പടച്ചവന്റെ
തുണയൊഴികെ അഭയം
മരവിപ്പിന്റെ മനുഷ്യ രൂപം
അതിലൊഴിയും ചലനം
മടക്കിത്തരാന്‍ അസ്‌റായീലും
നിസഹായനാം നിമിഷം
അതികഠിനം റൂഹിന്‍ മടക്കം
അതില്‍ നിലയ്ക്കും ശ്വസനം
ലോകം കണ്ട നിന്‍ തുറന്നു വെച്ച
കണ്ണുകൾ രണ്ടും അടയും
അകം കറുപ്പെങ്കില്‍ പുറം മിനുക്കുന്ന
മനുഷ്യര്‍ക്കുണ്ടോ വിജയം
അഗതി അനാഥക്കെതിരു തിരിഞ്ഞ
അഹങ്കാരമാണപകടം
അശരണരെ വെറുക്കരുതെ
അഹദവനെ മറക്കരുതെ
അവന്റരികെ നിന്നെ വിളിക്കും മുന്നെ
കഴുകിടണേ പാപക്കറ മകനേ...
നിലവിളികള്‍ക്ക് ചെവി കൊടുക്കാത്ത
കല്ലുരുക്കോ നിന്റെ ഹൃദയം
നിനക്കറിയാത്ത ലോകത്ത് നീ നല്‍കും
ഔദാര്യമല്ല നിന്‍ വിനയം
കവിഞ്ഞൊഴുകും പുഴ കണക്കെ നിന്റെ
ദോഷം കുമിഞ്ഞാലും
റബ്ബ് പൊറുക്കും മുത്തെ...
റൂഹ് തൊണ്ടക്കുഴിയെത്തും
മുമ്പ് തൗബയെടുത്തെങ്കില്‍ ഉണ്ട് മോക്ഷം
റബ്ബിന്‍ മുന്‍പില്‍ നമ്മുക്ക് പൊന്നെ....
Post a Comment