അർശും കുർസും. (lyrics) Arsum Kursum
🌹 *അർശും കുർസും* 🌹
*Lyrics :✍🏽 Kaneesh Poonoor*
അർശിന്നും കുറ്സിന്നും അധിപനാം റഹ്മാനെ
അടിയങ്ങൾക്കവിടുത്തെ കനിവ് മാത്രം
ഉടയോന്റെ ആപാരമാം അലിവ് മാത്രം
കദനത്തിൻ കര കാണാക്കടലിൽ നാം ഉഴലുമ്പോൾ
പിടിവള്ളി തരുന്നത് പെരിയോൻ മാത്രം
വിളിക്കുവാൻ ഇലാഹിന്റെ ഇസ്മ് മാത്രം
ദുനിയാവിൽ സഹിക്കുവാൻ ദുരിതങ്ങൾ കുറവല്ല
മുറാദുകൾ മനസ്സിൽ നിന്നൊഴിയാറില്ലാ
മനം നോവാതൊരു നേരം കഴിഞ്ഞിട്ടില്ലാ
ഇഹ ലോക സുഖത്തിനായ് ഇടം തേടിയലഞ്ഞപ്പോൾ
ഇബ്ലീസിൻ കെണിയിൽ വീണൊരിക്കലല്ലാ
ഇടറുവാതിരിക്കാൻ ഖൽബുറപ്പുമില്ലാ
സാലിഹാം അമൽ തോനെ എടുക്കുവാൻ കഴിഞ്ഞില്ല
സബൂറോടെ ഇരിക്കുവാൻ തുനിഞ്ഞുമില്ല
സലഫീങ്ങളൊത്ത് തീരെ നടന്നുമില്ലാ
നിയന്താവേ നിഅമത്തിൻ നിലവാ തുറക്കണെ
തമ്പുരാനെ തൗബ ചെയ്വൂ പൊറുത്തീടേണേ
സിറാത്തിന്റെ സബീലിൽ നീ നടത്തീടേണേ
- അർശിന്നും -
Post a Comment