-->

🌴ഉപയോഗ രീതി🌴

ആഗ്രഹിക്കുന്ന Lyrics, CATEGORIES ൽ ഓരോന്നിനും SELECT ചെയ്യുക. അല്ലെങ്കിൽ Menu/Side ബാർ use ചെയ്യുക. ⭕️ലിറിക്‌സ് നിങ്ങൾ ഉദ്ദേശിക്കുന്നത് ലഭിക്കാൻ അതിന്റെ CATEGORY നിന്നും സെർച്ച്‌ ചെയുക. (Eg: മദ്ഹ് ഗാനം എന്ന കാറ്റഗറിയിൽ നിന്നും Nasif calicut or അനുരാഗി മടങ്ങിടുന്നേ or Anuragi Madangidunne സെർച്ച്‌ ചെയുക )

മനം തേടും മദദ് | മദീനതൊന്നണയേണം മദ്ഹൊന്നു പറയേണം | Madeenathonnanayenam madhhonnu parayenam | Song Lyrics | Ashker Thekkekkad | Saina Sinu | Swaliha A | Ali Bava

 

മദീനതൊന്നണയേണം മദ്ഹൊന്നു പറയേണം..
മരണത്തിൻ കരങ്ങളിൽ പിടയുംമുന്നേ മോഹം 
മനസ്സിന്റെ മലർചെപ്പില്‍ കൊരുത്തു ഞാനേ.. കൊരുത്തു ഞാനേ..

മദ്ഹാലെ കൊതീയാലെ മനംതേടും മദദാലെ (2)
ഇശ്‌ഖിന്റെ തിരുമുമ്പിൽ അണയാനായേ... ഒരുനാൾ 
പിടയുന്ന കരളുമായ് 
ഇവനും ചാരേ... പിടയുന്ന കരളുമായ് ഇവനും ചാരേ...
                                [മദീനത്തൊന്ന]

മദ്ഹ് പാടി മദദ് തേടി മുത്തിൻചാരെ വന്നിടേണം (2)
ഇഷ്ട്ടംചൊല്ലി വ്യഥകൾ തീർത്തു പുണ്യമാമണ്ണിൽ നബിയേ..
അണയേണം സ്വലവാത്തും സലാമും ചൊല്ലീ.. അണയേണം സ്വലാവാത്തും സലാമും ചൊല്ലീ...

പടച്ചോനേ ദുനിയാവിലെ സുഖവാസം വെടിഞ്ഞുഞാൻ 
ആറടി മണ്ണിൽ വന്നണഞ്ഞീടും മുൻ... പുണ്ണ്യ മദീനതൻ മണൽക്കാട്ടിൽ അണച്ചീടെണേ..

                       [മദീനത്തൊന്ന]

പാതിരാവിൽ പാടിടുന്ന മദ്ഹ് തങ്ങൾ കേട്ടിടൂമോ 
പാപിയെന്നിൽ അണയുമെന്ന മോഹം പൂത്തിടുമോ
ഒരുനാൾ നിലച്ചീടും തുടിപ്പൂകൾ ഒഴിയും മുന്നേ...

തഹ്‌ലീലിൻ മന്ത്രമോടെ നാലുകാലിൻ കട്ടിലേറി യാത്രപോകുമെന്നരികിലെങ്കിലും നബിയേ... അങ്ങ് അണയില്ലെ കരംനീട്ടി പിടിക്കൂകില്ലേ...

                 [മദീനത്തൊന്ന]

Post a Comment

Latest Madh Ganam CLICK HERE

© AL MADHEENA. All Rights Reserved