അഴകേറും തിങ്കളിറങ്ങിയോ മാനത്ത് | Azhakerum Thinkalirangiyo | Old Hit Song Lyrics | Shukoor Irfani Chembirika

 

كالشمسِ تظهرُ للعينينِ من بُعُدٍ
صَغِيرَة ٍ وَتُكِلُّ الطَّرْفَ مِنْ أممٍ
അഴകേറും തിങ്കളിറങ്ങിയോ മാനത്ത്- സുബ്ഹാനള്ളാ...
ചിരിയൂറും ചന്ദ്രികയാണോ താഴത്ത്- മതിനൂറുളളാ...(2)
മഞ്ചുള മൊഞ്ചൊളി ത്വാഹാ അണയുന്നൊരു നേരത്ത്...
അമ്പറിൽ ഇമ്പമിൽ ഗന്ധമെഴുന്ന ദേഹത്ത്...


വദന കാഞ്ചന ഭംഗി എഴുന്നൊരു പൂമുത്ത്...
മദീന വഴികളിൽ സൗരഭ്യമിട്ടൊരു താരാട്ട്...(2)
ഇരുണ്ട മാനസ രാജ്യമിൽ ശോഭ ശഹാദത്ത്...
ത്വാഹാ.... ത്വാഹാ....
ഇരുണ്ട മാനസ രാജ്യമിൽ ശോഭ ശഹാദത്ത്...
നേരിൻ കൈത്തിരി ഏന്തിയ രാജാ പൂമുത്ത്... പൂമുത്ത്


അഴകിൻ താരക രാശിയിലമ്പിളി നൂറുളളാ...
മിഴിയിൽ പൗർണമി പോലെയുദിക്കും നബിയുള്ളാ...
വഴിയിൽ നേരിൻ തങ്ക നിലാവാണാമുല്ല...
ത്വാഹാ.... ത്വാഹാ....
വഴിയിൽ നേരിൻ തങ്ക നിലാവാണാമുല്ല...
പവിഴം തോൽക്കും മൊഞ്ചാണെന്റെ ഹബീബുള്ളാ... ഹബീബുളളാ...


മൊഴിയിൽ മധുവിൻ ശീലൊഴുകുന്നൊരു തേൻ ബൈത്ത്...
വചനാമൃതമെൻ ഖൽബ് കൊതിക്കും ചാരത്ത്...(2)
എന്റെ ഹബീബിൻ ചാരത്തെന്നെ അണക്കൂലേ...
അളളാ.... അള്ളാ....
എന്റെ ഹബീബിൻ ചാരത്തെന്നെ അണക്കൂലേ...
ഖൽബിലെ മോഹന രാജകുമാരനെ കാട്ടൂലേ... കാട്ടൂലേ...