ഖോജാ...ഖോജാ ഈ ഭാരതത്തിൻ മണ്ണിനങ്ങു സിറാജാ.... (Qawali lyrics) KᕼOᒍᗩᗩ...KᕼOᒍᗩᗩ EE ᗷᕼᗩᖇᗩTᕼᗩ ᗰᗩᑎᑎIᑎᗩᑎGᕼᑌ 🆂🅸ᖇᗩᗩᒍᗩᗩ..
ഖോജാ...
ഖോജാ ഈ ഭാരതത്തിൻ മണ്ണിനങ്ങു സിറാജാ....(4)
മോചനം വഴി തേടിയോരിൽ അങ്ങു നന്മ ചെരാതാ....(2)
മനസ്സ് വെന്തവരും വരും....
മനം നിറഞ്ഞ് മടങ്ങിടും...(2)
മദദ് നൽകും ആ മസാറിൻ മദ്ഹിനതിരില്ല....
അഭയമെൻ ഖോജാ...
ആശ്രയം രാജാ....(2)
(ഖോജാ ഈ)
യാ അജ്മീരി ഖോജാ...
അജബൊളി രാജ സിറാജാ...(4)
അഹദോൻ വലീ രിസാലാ...(2)
അഹമദ് നബീ വസീലാ...
(യാ അജ്മീരി)
യാ ഖോജ വലിയുള്ളാ...
അജ്മീരീ റളിയള്ളാ....(4)
സുൽത്താനുൽ ഹിന്ദ് വലി നൂറേ
ഖോജ റളിയള്ളാ....(2)
(യാ ഖോജ)
സുമം വിരിഞ്ഞു സുകൃതം അണഞ്ഞു...
മദ്ഹിൻ ചിരി വിടർന്നൂ...
മർഹബാ യാ ഖോജാ....
മർഹബാ യാ ഖോജാ....(2)
(യാ ഖോജാ)
യാ ഖോജാ ജീ...അജ്മീർ വലീ...
യാ ഖോജാ ജീ... ഹിന്ദൽ വലീ....(2)
അദബിന്റെ പാഠം മൊഴികളിലേകി തന്ന മഹാനവര്...
അഹദിന്റെ നാമം വാഴ്ത്തീലോകരെ
സൽവഴി ചേർത്തവര്...(2)
മുന്തിയ ദീനിൻ പാലൊളിവ്
ഇവർക്കിന്ത്യയിൽ മുന്തിയൊരാദരവ്...
കനിവിൻ പ്രഭാമലരായ് തെളിവ്
കരയുന്ന ഖൽബിലിവർ കുളിര്...
അജ്മീരി റളിയള്ളാ....
(യാ ഖോജാ ജീ)
അജ്മീർ വലി മശ്ഹൂറരെ...
അജബിന്റെ അജബൊളി താജരെ...(4)
അഹദിന്റെ അരുമപ്പൂ താരമേ...
അദബിന്റെ അലൻകൃത രാജരെ...(2)
അവതരിച്ചജ്മീറിൽ താരമേ...
സഞ്ചറിൻ മണ്ണിൽ അവരുദിത്തേ...
സമ്പാദ്യം അതുല്യ ജ്ഞാനം അവരറിഞ്ഞേ...(2)
സുൽത്താനുൽ ഹിന്ദേ വലി ഖോജാ...
യാ ഖോജാ...
സന്മാർഗം പകരുന്ന സിറാജാ...
യാ ഖോജാ...(2)
ഇന്ത്യൻ മുസൽമാന്റെ ആത്മീയ സഞ്ചാരി
നേരുള്ള തേരാളി ദീനിന്റെ പോരാളി
ഖോജാ മുഈനുദ്ധീനേ...
(അജ്മീർ വലി)
യാ ഖോജ...(6)
അജ്മീർ നിലാവൊളീ...
കാവലിതാ....(2)
അല്ലാഹ് തരും വലീ...
ഗുണമണിയാ തിരു നബിതൻ
പ്രതിനിധി ആണിവര്...
ശൈഖ് മുഈനുദ്ധീനിസിമിൽ
ഇവർ ഹഖിൻ പൂ മലര്...
ശാന്തി സമാദാനം പകരും
നിറ ഹുബ്ബിൻ തേൻ മലര്...
ഖോജ മേരെ ദുനിയ...
ഖോജ മേരെ ദരിയ...
ഖോജ മേരെ പ്യാര പിയാ...(4)
മന്ദ മാരുദനെ...മുന്തും മാണിക്യമേ...
മുത്ത് ഖോജാ...
ഇന്ത്യൻ മണ്ണിൻ അഭിമാന റോജാ...(4)
Post a Comment