പെരുന്നാൾ സമ്മാനം |ഹബീബേﷺ സലാം | IstiyaQ SavaD & MahfoZ Rihan | RashiD KannuR |JaffeR Sa'adi IrikkuR

 .





ഹബീബെ സലാം  റസൂലെ സലാം ത്വബീബെ സലാം നൂറെ സലാം.... (2)


സ്വർഗീയ ഭൂമി റൗളാശരീഫ്

മഹബൂബ് വാഴും സ്വർഗ്ഗീയ ഗേഹം

 ഹബീബിൻ്റെ നാട് എന്നും വസന്തം... സുഗന്ധം പരത്തും റൗളാ ശരീഫ്


കണ്ണീരു പോലും  രസിക്കുന്ന ചേല് ...

 മണ്ണിൻ്റെ മോഹം പുണർന്നുള്ള നാട് (2)


പതിനാല് നൂറ്റാണ്ട് ഏറെ കഴിഞ്ഞേലും

പതിനേയഴകാണ് സ്വർഗ്ഗീയാരാമം 

( ഹബീബെ സലാം )


ഹബീബാണ്  ലോകം സ്വലാത്താണ് മാർഗ്ഗം

കാണാതെ എന്നും കാണുന്നു ഉള്ളം നിറയെ...

കാണുന്ന രാവും കാത്തു കിടപ്പായ് വിധി എന്നിൽ ചേരും നാളുകൾ കാത്ത്


പാപങ്ങളേറെ ചെയ്തവനാണേലും 

മദീന എന്നോ എന്നെ കാറ്റിൽ തലോടി


തനിച്ചു നടന്നു തനിച്ചാണെന്നറിഞ്ഞിട്ടും തനിച്ചല്ല തോന്നൽ  മദീന സുഗന്ധം 


ബഖീഹ് എന്ന സ്വർഗ്ഗീയ തണലിൽ എന്നെയും ചേർകാമോ  ജല്ലാ ജലാലേ (2)

മോഹിച്ചതാണേ ആശിച്ചതാണേ മഹബൂബിൻ പൊരുത്തം 

മഹബൂബിൻ പൊരുത്തം 


ഹബീബെ സലാം  റസൂലെ സലാം ത്വബീബെ സ്വലാം നൂറെ സലാം....