നോക്കേണ്ടത് പോൽ നോക്കെടോ | Nokkendath Pol Nokkedo | With Lyrics | Sufi Song | Jawad Pazhedath | Niyas Muhammed
നോക്കേണ്ടത് പോൽ നോക്കെടോ...
കാണേണ്ടത് നീ കാണടോ...(2)
കണ്ടവയൊന്നും കാഴ്ച്ചകളല്ല എന്നൊരു സത്യമറിയടോ...
സത്തയിലെത്താൻ നോക്കെടോ...
നിസ്കാരത്തിന് മുൻ സ്വഫിൽ എത്തീ നീയും വേഗത്തിൽ...(2)
നാല് ചുവരുകൾക്കുള്ളില് ചുമ്മ തല കുത്തി മറിയാതെടോ...
കാണേണ്ടത് കണ്ടാവെടോ...
നരകത്തെ ഭയക്കേണ്ടടോ...
സ്വർഗത്തെ കൊള്ളേണ്ടടോ...(2)
സൃഷ്ടിയെ വിട്ട് സൃഷ്ടാവിൽ നീ സർവ്വ സുഖം കൂടി കൊള്ളെടോ...
സർവ്വ സുഖം കൂടി കൊള്ളെടോ...
അഞ്ചാണിസ്ലാം കാര്യങ്ങൾ ഒന്ന് കലിമ ഉറപ്പിക്കൽ...(2)
കലിമ ഉറക്കാതെന്തിനു പൊന്നെ നാലിന് സമയം കളയുന്നു...
നാട്ടാരെ കാണിക്കുന്നു...
കഥയറിയാത്തൊരു പാവം നീ...
കളിയാടിടുമൊരു പാവ നീ...(2)
കനമേറിടുമൊരു മാണിക്യം നിൻ കൺമുന്നിൽ തന്നുണ്ടടോ...
അതിനായ് കണ്ണ് തുറക്കടോ...
Post a Comment