ഈദിൻ ദിനമിൽ മണ്ണും വിണ്ണും തകബീറാലെ

 ഈദിൻ ദിനമിൽ മണ്ണും വിണ്ണും തകബീറാലെ

മനമിൽ കുളിരായ് ഖൽബിന്നുള്ളിൽ ഫറഹായില്ലേ
പുണ്യ മിനാരം നോക്കെ
മൊഴിയുന്നു ഞാനെ
പാവന വാക്കും കേൾക്കെ
പൊൻപുലരിയായീലെ
ഈദ് മുബാറകുമായി
ഉറ്റവർ മുന്നിൽ വന്നണയും
ഫിത്ർ സകാത്തിൻ നിറവോടെ
കാണുന്നു ഫറഹിൻ ഫറഹോടെ

          ( ഈദിൻ )

റമളാനിലായ് ഖൽബും കരളും കഴുകീടുമി കറയും മറയും
റയ്യാനിൻ വാതിലിൽ ചാരെ അണച്ചീടണെ നാഥാ
റഹ്മത്തിലും മഗ്ഫിറ പത്തിലും അവസാന പത്തിലും കാത്തു
ലൈലത്തുൽ ഖദ്റിൻ രാവിലും തേടീലെ നാഥാ
(തേടും ഇനിയും ജന്നാത്തെന്ന് സ്വർഗ പൂന്തോപ്പ്
നരകം കാണെ കാവിലലായി കാക്കണമേ അല്ലാ) 2
(എത്തി നാം പുണ്യ ദിനമിലായ്
ആഘോഷ രാവിൽ) 2
            

    ( ഈദിൻ)

മൈലാഞ്ചിയിൽ കുഞ്ഞിളം കൈകൾ
മനം നിറയുമെൻ കാഴ്ചയിൽ കുളിരായ്
മൗതോളമെൻ കൂടെയുള്ള കളിക്കൂട്ടുകാരെ
കാണാനായി ഞാൻ കാത്തൊരു ദിനമിൽ
കാണുന്നു ഞാൻ പുഞ്ചിരിയോടെ 
മൊഴിയുന്നു ആ നാവിന്നകമിൽ
ഈദ് മുബാറക്
(തേടും ഇനിയും ഇതുപോലുള്ളൊരു രാവിൽ എത്താനും
അതിലെന്നും ഫറഹിൽ കളിയും ചിരിയും കൂട്ടികലർത്താനും )2
(എത്തി നാം പുണ്യ ദിനമിതാ
ആഘോഷ രാവിൽ )