അലമുൽ ഹുദ | കഅ്ബാലയം പുണ്യാലയം | Ka'abalayam Punyalayam | Song Lyrics | Rahoof Azhari Ackode | Mansoor Kilinakkode | Majeed Koorad

 

Alamul Huda



കഅ്ബാലയം പുണ്യാലയം...
ശ്രേഷ്ടമാക്കിയുള്ള നാട്ടിൽ അരുണോദയം...
ത്വാഹാ മയം എങ്ങും ലയം...
ആ സുഖ സ്വരം ശ്രവിച്ചു എങ്കിൽ ജയം...(2)
ഇരുള് മാറ്റി ഒളിവ് പാറ്റി കരളായ തങ്ങളേ...
തരുള ഹൃദയമതിലൊരിടം നൽകീടണേ...(2)
യാ നബി സലാം യാ റസൂൽ സലാം...(2)



മറഞ്ഞുള്ള ശംസോട് മടങ്ങാൻ അരുൾ ചെയ്ത്...
വീണ്ടും പകൽ തീർത്ത താജരേ...(2)
അലമുൽ ഹുദ നേരോ...
അലിഫിൽ അലിഞ്ഞ പേരോ...(2)
ഇതിഹാസം ഇഹലോകം കണ്ടറിഞ്ഞു...
ഇതളേറേ പ്രപഞ്ചത്തിൽ തേൻ പകർന്നു...(2)
അകലെ അകലെ മഹിത പതി മദീനാ സുന്ദരം...
അകമിലുയിര് പോലെ റൗള സ്വർഗ മന്ദിരം...



മനുഷ്യാകുലത്തിന്നു മാതൃക കാണിച്ച വചനം... സുബർകത്തിൻ പാത യായ്...(2)            
മോചകരാം നേതാ മോക്ഷമേക് രാജാ...(2) കവനങ്ങൾ റസൂലിന്റെ നാമങ്ങളായ്...
കഥനങ്ങൾ അലിയിക്കും മാധുര്യമായ്...(2)
മനസിനകമിൽ ഒരു മണിയറ പണിത് വച്ചു ഞാൻ...
മഹിത ഹബീബോരെ അവിടെ പാർപ്പിച്ചു ഞാൻ...