ആദിയോന്റെ നൂറ് ആലമാകെ ഖൈറ് | Adiyonte Noor
ആദിയോന്റെ നൂറ് ആലമാകെ ഖൈറ്...
അഖിലരിൽ അവർ പകർന്ന് നൽകി നല്ല നേര്...
വിസ്മയപ്പൊരുള്... വിസ്തരിച്ച കരള്...
വീഥിയിൽ വിതച്ചു വാഹിദിൻ വിശുദ്ധ ദീന്...
കനിവൊഴുകിയ കടലാഴി വരമരുളിയ വരദാനി...
വേദം വാഴ്ത്തി പാടും പുകളെ... ഓ
നബിയെ തിരു നബി മലരേ ഗുണവുരു ഗുരുവേ...
ഇരു ജക ലോകത്തിൻ സബബായവരെ...(2)
വ്യഥ പാടിയ ഖൗമിൽ വിജ്ഞാന ദീപമേന്തി...
വന്നു വിനയത്തിൻ പുഞ്ചിരി തൂകി എന്റെ ഹാദി...
പാകി കുളിരൊഴുകി പാരാകേ പ്രഭ ചിന്തി...
പതിയെ ഇരുൾ കീറി പുണ്യം പെയ്തിറങ്ങീ...
പാലകന്റെ നിധിയെ... പകലോനിലെ പ്രഭാവെ...
പാതിരാവിൻ വെൺ താരകമെ... ഓ
നബിയെ തിരു നബി മലരേ ഗുണവുരു ഗുരുവേ...
ഇരു ജക ലോകത്തിൻ സബബായവരെ...(2)
മുസൽമാനെ അറിയും മുമ്പിസ്ലാമിനെ അറിയൂ...
മുറപോലെ മതപാടം മനതാരിലേക്കിറക്കൂ...
അതുലം ഗുരു നിലപാടുകൾ അറിയേണമിതൊരുപാട്...
അതിലേ നിൻ ചിന്താധാരകളേ ഒഴുക്ക്...
സഭ്യമായ സംസാരം... സൗമ്യമായ സംസ്കാരം...
സന്നിധാനം സുഖദാ സുവനം...
നബിയെ തിരു നബി മലരേ ഗുണവുരു ഗുരുവേ...
ഇരു ജക ലോകത്തിൽ സബബായവരെ...(2)
Post a Comment