QURAN l ഖുർആൻ | SUHAIL FAIZI Koraad l JAFER SA'ADI Irikkur l New Ramdan Song 2021

 


ഉള്ളു കൊണ്ടോതാൻ ഉൾപൊരുളറിയാൻ.. ഉടയവനേകിയ ഖുർആൻ.. അഹദിലലിഞ്ഞിടാൻ... അതിലായ് കഴിഞ്ഞിടാൻ.. അനുഭവിക്കേണ്ടതാണ് ഖുർആൻ.. ആദര നബിയോരിൽ ആത്മ നിറം ചൂടി അള്ളാഹു നൽകിയ ഖുർആൻ പുണ്യ വേദം ഖുർആൻ... ഖുർആൻ ..........8 ...................... പാൽ നിലാ തൂകിടും പതിനേഴ് റമളാനിന്റെ രാവിലായവതരിച്ച വെളിച്ചം.. ആയിരം ശഹ്റേക്കാളും ഖൈറുള്ള ലയ്ലതുൽ ഖദ്റിന്റെ ശോഭയിൽ തെളിച്ചം...2 അമ്പിയാ ചരിതം നീളെ... ഇമ്പമിൽ കോർത്തൊരു ചേലെ... അഹദിന്റെ മൊഴികൾ ഖുർആൻ.. കാവലായ് അവനുണ്ടെന്ന്.. കരയുന്നവർക്കായ്‌ ചൊന്ന്.. ഏതിനും ശിഫയാ ഖുർആൻ.. എന്നും ചുണ്ടിൽ നിറയ്ക്കൂ ഖുർആൻ ഖുർആൻ ..........8 ................ ഓതിത്തുടങ്ങിയാൽ ഇഹലോകവും മറന്ന് റബ്ബിലായ് ലയിച്ചിടും ഈ വേദം ഓർക്കുവിൻ ഉമറുബ്നു ഖത്വാബിൻ മനസ്സിലേക്ക് വീശിയടിച്ചു അഹദിൻ നാദം..2 പുന്നാര നബിയിൽ പലതായ്‌ വഹ്-യായിറങ്ങീ നിറവായ് അത്ഭുത കോർവ ഖുർആൻ.. പുലരികൾ പുണ്യമാക്കാൻ.. പുതിയൊരു ജീവിതമുണരാൻ ഹക്കിൻ സ്വിറാതെ ഖുർആൻ .. എന്നും ഖൽബു കൊണ്ടൊതൂ ഖുർആൻ... ഖുർആൻ ..........8 ............... *✍🏼Jafar Saadi Irikkur* ▫️◽▫️◽▫️◽▫️▫️◽