താജ് | കാതങ്ങൾ കാലങ്ങൾ | Kaathangal Kaalangal | Song Lyrics | Abid Puliyakkode | Firdhous Kaliyaroad

 


Kaathangal Kaalangal


"കാതങ്ങൾ കാലങ്ങൾ
കനല് നിറഞ്ഞൊരു പാദങ്ങൾ
കദനത്തിൻ കാറ് പുരണ്ടൊരു വാനതലങ്ങൾ
ത്യാഗത്തിൻ നിറപാശം
താജൊളി വീശിയ ദേശം
തീരാത്തൊരു ദുഖം പേറി പിരിഞ്ഞു പ്രദേശം"(2)


"ജഹലേറിയ തിരമാല...
ജഗമെങ്ങും മാറാലാ...
   മണൽ മൂഖമായ്..
   മനം തേങ്ങലായ്.."(2)
ഇബിലിന്റെ കുടൽ മാല...
ഇബിലീസിൻ കയിയാലാ....
   തിരു ബദനിൽ ചാർത്തി..
   തിരു നൂറതുമേറ്റി...
പിണങ്ങിയില്ലാ.. നബിയൊരു തരിയും...
ഉമ്മുൽ ഖുറ ഉമ്മ വളർത്തിയ ബലദെന്നോതി...


"ജബലിന്റെ താഴ് വാരം..
ജനതയുമായ് തിരുനൂറും..
   പശിനിറഞ്ഞു...
   പരനിൽ ചൊന്നു..." (2)
പച്ചിലതിന്നവരേറി..
പലവിധ പീഡനമേറി...
    കനിവാലവർ താണ്ടി..
    കനി അഹദോനേകി....
പിണങ്ങിയില്ലാ.. നബിയൊരു തരിയും...
ഉമ്മുൽ ഖുറ ഉമ്മ വളർത്തിയ ബലദെന്നോതി