ബഹറിന്റെ അക്കരെ പോയി ഞാനെന്റെ | Baharinte Akkare Poyi Njanente | Song Lyrics | Firdhous Kaliyaroad | Abu Mufeeda Tanalur

 


Baharinte Akkare



ബഹറിന്റെ അക്കരെ പോയി ഞാനെന്റെ ഹബീബിനെ കണ്ടുവെങ്കിൽ.... വളർമകളേറി തിളങ്ങും മദീനയിൽ അന്നു പിറന്നു വെങ്കിൽ....

തിരു പാതമിൽ ചേരാൻ പാദുകമെങ്കിലും ഞാനായിരുന്നുവെങ്കിൽ.... ജഗശൂര്യ വീചികൾ കേൾക്കുന്നൊരു പുഷ്പമായീ വിരിഞ്ഞുവെങ്കിൽ... ത്വാഹാ തൻ കാലടി ചോട്ടിലെ മൺതരി ഞാനായിരുന്നുവെങ്കിൽ.... ആ ഭാഗ്യം ലഭിച്ചുവെങ്കിൽ... (ബഹറിന്റെ അക്കരെ പോയി) തിരു മേനി തന്നിൽ കുളിരേകും തെന്നൽ ഞാനായാൽ എത്ര ഭാഗ്യം... തണലേകിടാനായി ഈന്തമരമൊന്നായി പിറന്നെങ്കിൽ എത്ര ഭേദം ... ത്വാഹാ ഹബീബിന്റെ വീടിന്റെ ന്റെ മുറ്റത്തെ മുല്ലയായ് പൂത്തുവെങ്കിൽ... ആ ഭാഗ്യം ലഭിച്ചുവെങ്കിൽ.... (ബഹറിന്റെ അക്കരെ പോയി)