ᴋʜᴏᴊᴀᴀ ᴊᴇᴇ ᴋʜᴏᴊᴀᴀ ᴊᴇᴇ ᴀᴊᴍᴇᴇʀ ᴋʜᴏᴊᴀᴀ yᴀᴀ ᴠᴀʟɪyᴀʟʟᴀᴀʜ (Qawali Lyrics)

 


ഖോജാ ജീ... ഖോജാ ജീ... 

ഖോജാ ജീ... ഖോജാ ജീ... 
അജ്മീർ ഖോജാ യാ വലിയുള്ളാഹ്... 

അജ്മീർ ഖോജാ യാ വലിയുള്ളാഹ്... 
അഹദിന്നൊലിയെ റളിയള്ളാഹ്...(2)
ദീനിസ് ലാമിൻ നിത്യ സിറാജാ ദയ്യാന്റൊലിയെ റളിയള്ളാഹ്...
(പുണ്ണ്യ മഹാനെ... പൂർണ നിലാവെ... പൂത്ത ശുഹൂറെ റളിയള്ളാഹ്...2)
ശംസുദിച്ച പോലെയിന്ന്... 
സഫറ് വന്ന തേരെ... സർവ്വ സമ്മദോരെ...  എങ്ങും സത്യ സാക്ഷിയോരെ... 
ഈ ഹിന്ദ് നാട്ടിലെന്നും ചന്തം മുന്തിടും വലി... ആ... ആ... 
            
കാതങ്ങളേറെ... കടന്നവരെ...ഹഖെ കാമിലാം ദീനിൻ ദഅ് വത്തായ്...  അശ്റഫുൽ ഹൽഖിൻ...  ഇശലുകൾ അരുളാൽ... 
(ദൂരെ മക്ക ദിക്കിൽ നിന്നും ഹാളിറായ് വലിയ്യ്...
ദീനിൽ നേരുദിച്ച പാത നീർത്തൂവാനായ്...2)
മെഹ്മൂദിൻ മദ്ഹോതി...  
മഹ് ലൂഖിൻ മെഹബൂബായ്... 
ഈമാനിൽ... ഇഖ്ലാസിൽ.. 
ഇൻസാനിൽ...  ഇൽമേറ്റീ... 
കതി ചൊരിഞ്ഞു നീളെ...  അന്ന് റബ്ബിൻ ഖദ്റാലെ...  ദറജ കിട്ടിയോരെ...  നിറഞ്ഞു നിൽക്കുന്നോരെ... 
ഈ ഹിന്ദ് നാട്ടിലെന്നും ചന്തം മുന്തിടും വലി... ആ... ആ...