മകനെ നീ കരയല്ലേ (lyrics) Makane ni karayale

 


*🌹മകനെ നീ കരയല്ലേ* 🌹

മകനെ നീ കരയല്ലേ ....
കഥചൊല്ലു കരയാതെ .....
കനിവോടെ ഹലീമബീ ഉരുവിടുന്നെ ........

(മകനെ നീ കരയല്ലേ )

കാര്യങ്ങൾ ഉരയെങ്ങോ പിരിശപൂ മകനന്ന് .....
കഥനത്താൽ ഹലീമബീ തരിച്ചിടുന്നെ .......(2)

(മകനെ നീ കരയല്ലേ)


ഉമ്മാനം സംഭവം പറയട്ടെ ....
ഞങ്ങൾ ഇരുപേരും ആടിനെ മേക്കുമ്പോൾ ....
വന്നു അ നേരത്ത് രണ്ടുപേർ .....
വെള്ളവസ്ത്രമണിഞ്ഞവരാണെന്ന് .........
സുമുഖാരാം ഇരുപേരും.... മുഹമ്മദിൻ ഹളറത്തിൽ അണഞ്ഞന്ന് മരുഭൂവിൽ കിടത്തിടുന്നെ ........

(മകനെ നീ കരയല്ലേ )

വൈകാതെ വയറതും കീറുന്നെ....
അതിൽ കറുത്തൊരു പിണ്ഡവും കാണുന്നെ ......
ശൈതാന്റെ ദുരിതമുരയുന്നെ ......
അവർ എടുത്തവർ നീക്കി അകറ്റുന്നെ .......
വൈകാതെ സംസം കൊണ്ട് വയറതും കഴുകുന്നെ .......
ഇരുപേരും മുറി ചേർത്തിട്ടദാപോകുന്നെ ...

(മകനെ നീ കരയല്ലേ )

വന്നുനബിയോരും വീട്ടില് അന്ന് കണ്ടു അജബുക്കൾ മട്ടില് ......
ഉണങ്ങിയ വൃക്ഷങ്ങൾ പച്ചയായ് മെലിഞ്ഞാടുകൾ പുഷ്ടിയുമുള്ളതായ്......
ബറക്കാത്തും ആണയുന്നു ഹലിമായിൽ അനുദിനം ....
അഹദായ ഇലാഹിനെ സ്തുതിച്ചിടുന്നെ ......


(മകനെ നീ കരയല്ലേ )(3)

/ *✍🏽മദീനയുടെ👑വാനമ്പാടി*