ത്വാഹാ റസൂലുല്ലാവവേ | Thwaha Rasoolullave | Song Lyrics | Shukoor Irfani Chembirikka

 

ത്വാഹാ റസൂലുല്ലാവേ
താജുൻ ലിൽ അമ്പിയാവേ
താങ്ങായ് വരൂ നിലാവേ
തീരാത്ത നോവിനാലേ
കേഴുന്നിതാ ഹിലാലേ

പാപങ്ങൾ ചെയ്ത് പോയീ
പിഴവിന്റെ തോഴനായി
നബിയെ മറന്ന് പോയീ
കൈകൾ പുണരൂ ഹാദീ
ഖുദ്ബിയദീ ഫുആദീ....

* * * * * * * * * * * * * * 

മദ്ഹേറെ കോർത്തു പാടീ  കരളിന്റെ പൂവിനായീ
ഇശ്ഖിന്റെ തേനിനായീ
കൊതിയുണ്ട് ഖൽബിലായി

ഹൃദയം തുറന്നു പാടാൻ
ഇശ്ഖിൽ അലിഞ്ഞു ചേരാൻ -2
മിസ്കിന്റെ ഗന്ധമേറാൻ
കണ്ണീരണിഞ്ഞു പാടാൻ
കഴിയാത്ത പാപിയായ് ഞാൻ 2

* * * * * * * * * * * * * * 

അറിയാം ഹബീബു മാത്രം
അഭയം തരുന്ന ഗാത്രം 2
ഹശ്റിൻ കഠോര തീരം
ശഫീആയ് ഹബീബുമാത്രം

ഹൗളിൻ സുഗന്ധ തീർത്ഥം
ഇവർക്കേകൂ പാനപാത്രം -2
തട്ടല്ലേ എന്റെ തേട്ടം
മദദേകിടുന്ന നോട്ടം
പതിയേണമെന്നിലേറ്റം 2

* * * * * * * * * * * * * * 

ഇനി കൈവിടല്ലേ ത്വാഹാ
കനവിൽ വരില്ലേ സ്നേഹാ -2
നബിയോരെ തോഴരായീ
വാണോരെ തോഴനായീ

അതിനെങ്കിലും ഹബീബീ
തർബിയ്യത്തേകൂ ഹാദീ    -2
വരണം മദീന വാദീ
മുത്തിന്റെ വഴിയിലായി
മൗത്താക്കണം ഇലാഹീ..... 2