മുസൽമാന്റെ ഹൃദയത്തിന്നിടിപ്പ്


🌹 *മുസൽമാന്റെ ഹൃദയത്തിന്നിടിപ്പ്* 🌹

മുസൽമാന്റെ ഹൃദയത്തിന്നിടിപ്പ്....
മുഹമ്മദെന്നഹദോന്റെ പടപ്പ് ﷺ 2
ഈ ജീവിതം ജീവിതം തുണയായതാ കൃപയാൽ...
ഈ ശ്വാസമിൽ ആശ്വാസ തണലും തന്നതാ പ്രഭയാൽ...
നൂറേ മുഹമ്മദ്ﷺസ്വല്ലിഅലാ ലാഇലാഹ ഇല്ലല്ലാഹ്...(2)
മുഹമ്മദു റസൂലുല്ലാഹ്ﷺ..
                                       (മുസൽമാന്റെ )
(ഈ ജീവിതം )

ഈ കാണും നിലാവിന്റെ നിയോഗത്തിൻ നിദാനം
ഈ കാണും ഉയിരിന്റെ പിതാവായ് പ്രയാണം (2)
ഈ ശ്വാസം തന്നെ അതിനുള്ള പ്രമാണം...
ഈ ലോകം വാഴ്ത്തുന്ന നൂറിന്ന്ﷺപ്രണാമം...
കോടി നിയമം പാരിലൊഴുകി ഇതുവഴി....
കോനെ കണ്ട നിലാമുകത്തെ പൂമിഴി...
മഹോന്നതർ മഹാഗുരു മഹാത്ഭുതം മുഹമ്മദരെﷺ.... (മുസൽമാന്റെ)
(ഈ ജീവിതം )

ആ നാമം ഇലാഹിന്റെ പ്രണയത്താൽ വിടർന്നു
ആ വാഴ് വേ വാഴ്ത്താനായ് ഉലകത്തെ പടച്ചു (2)
ആ സ്നേഹം സ്വഹാബത്തിൻ ഹൃദയത്തെ പൊതിഞ്ഞു
ആ ത്യാഗം ഓർത്തുള്ള മനമെല്ലാം കരഞ്ഞു
പാദമേറ്റ മണ്ണുപോലും ഇഷ്‌ഖിലായ്..
പാരിലേറ്റവർ പാടിടും പ്രിയരാഗമേ....
മഹോന്നതർ മഹാഗുരു മഹാത്ഭുതം മുഹമ്മദരെﷺ.....
                                    (മുസൽമാന്റെ )

/ *✍🏽മദീനയുടെ👑വാനമ്പാടി*