🌹 *സ്നേഹമാണെൻ നെഞ്ചകം* 🌹

 🌹 *സ്നേഹമാണെൻ നെഞ്ചകം* 🌹


സ്നേഹമാണെൻ നെഞ്ചകം എൻ ഹാദിയായ റസൂലേ ﷺ

മോഹമുണ്ടാ റൗളയിൽ ചെന്നേറെ പാടാൻ ജീവേﷺ] ×3


ഖേദം ഓതും ഫുആദിയിൽ

തിരു സാന്ത്വനമാം പൂവേ ﷺ

കാതമേറെ കടന്നു ചേരാൻ

ചൊല്ലിടാണെൻ നോവേ] ×2


[ശാന്തി പൂക്കും വാദിയിൽ

ഇവനെത്തിടാൻ പൂങ്കാവ്

വെന്തുരുകും ഖൽബകം

കുളിരേകിടാൻ തുണയേക്] ×2

[സ്നേഹമാണ്....... ജീവേ ﷺl] ×2


[ദിക്ക് സുരഭി പരത്തും ത്വൈബയിൽ

എത്തിടാനിവൻ തേടും

ഹൃത്തിലെ ദുരവിത്തുകൾ

മായ്ക്കാനിവൻ കരം നീട്ടും] ×2


[മക്കയിൽ മലരിട്ടുദിത്ത റസൂലെ ﷺ കാണാൻ മോഹം

ഹഖവന്റെ തുണക്ക് വേണ്ടി നെഞ്ചകം നിറ ദാഹം] ×2

[സ്നേഹമാണ്......... ജീവേ ﷺl] ×2 


[ചാണ് വിട്ടുയരത്തിൽ അർക്കനുദിക്കും

നാളതു നാളെ

എത്രയെത്ര കരഞ്ഞു ബാഷ്പക്കടലു നീന്തിടും നീളെ] ×2


ഭിക്ഷകരാം ഞങ്ങളിൽ

ശഫാഅത്തരുളൂ നൂറേ ﷺ

പിച്ച നീക്കിയിവർക്ക്

നോട്ടമരുളണം എൻ ബഷീറേ ﷺl] ×2 

[സ്നേഹമാണ്.......... ജീവേ ﷺ] ×3


/ *✍🏽മദീനയുടെ 👑വാനമ്പാടി*