ആറ്റലിൻ സുഗന്ധം | Aayiram Pookkalil | Song Lyrics | Suhail Koorad | Khaja Husain | Noushad Baqavi


ആയിരം പൂക്കളിൽ കണ്ടില്ല ഞാനെൻ്റെ ആറ്റലാം നൂറിൻ്റെ ആ സുഗന്ധം... ആരിരോ പാടുന്ന ഉമ്മയിൽ ഇല്ലെൻ്റെ ആ തിരു ഹബീബിൻ്റെ സ്നേഹ നാദം... ആകെയും കുളിരുന്ന മഞ്ഞിനെ പോലെൻ്റെ... ഖാത്തിം റസൂലിൻ്റെ ആർദ്ര ഭാവം... ആരിലും മധുവോടെ തഴുകിടും തേനിൻ്റെ അത്രമേൽ സുന്ദരം ആ സ്വഭാവം... അത്രമേൽ സുന്ദരം ആ സ്വഭാവം... മതിയാകാത്ത വാക്യമേ.. കൊതി തീരാ പ്രകാശമേ.. അതിദൂരം ഇരുന്നു ഞാൻ പാടുന്നു നബിയേ...(2) (ആയിരം പൂക്കളിൽ...)

കോടാനു കോടി കനികളേക്കാളെൻ്റെ കണ്ണിന് പ്രിയമാണാ പുണ്യ മണ്ണ്... കോലാഹലങ്ങളും കെടുതിയും ഇല്ലാത്ത പുണ്യ മദീനയാണെൻ്റെ പൊന്ന്...(2) ആയിരം വർണ്ണങ്ങൾ തൂകുന്ന സ്വപ്നങ്ങൾ ആർക്ക് വേണം ഒന്നാനബിയെ കണ്ടാൽ... ആഗ്രഹം തീരാത്ത കണ്ണുമായ് മൗത്തെങ്കിൽ ആറടിമണ്ണിൽ ഞാനെന്ത് ചെയ്യാൻ... നബിയേ... വാതിലടക്കരുതേ... നബിയേ... ആട്ടിയിറക്കരുതേ... (ആയിരം പൂക്കളിൽ...)

കോരിയാൽ തീരാത്ത മദ്ഹിൻ്റെ പുഴയിലായ് ഖലമുകൾ കൂട്ടി ഞാൻ കരയലായി... തീർത്തിട്ട് തീരാത്ത മനസിൻ കിതാബിലായ് ഇശ്ഖിനാൽ കണ്ണീര് വീഴലായി...(2) ആശ്രയം തേടി ഞാൻ ഓടും പരലോകത്തും ഈ ഗതി വന്നാൽ ഞാൻ തോറ്റ് പോകും ആർത്തിയിൽ കാണാനായ് ഓടി ഞാനെത്തുമ്പോൾ ആട്ടിയാൽ നരകത്തിൽ വീണു പോകും... നബിയേ... വാതിലടക്കരുതേ... നബിയേ... ആട്ടിയിറക്കരുതേ...

aayiram pookkalil kandilla njaanente aattalam noorinte aa sugandham... aariro padunna ummayil illente aa thiru habeebinte sneha nadam... aakeyum kulirunna manjine polente... khathim rasoolinte aardra bhavam... aarilum madhuvode thazhukidum theninte athramel sundaram aa swabhavam... athramel sundaram aa swabhavam... mathiyakatha vakyame... kothi theera prakashame... athidooram irunnu njan padunnu nabiye...(2) (aayiram pookkalil...)

kodan kodi kanikalekkalente kanninu priyamana punya mann... kolahalangalum keduthiyum illatha punya madeenayanente ponn...(2) aayiram varnnangal thookunna swapnangal aarkku venam onna nabiye kandaal... aagraham theeratha kannumay moutthenkil aaradimannil njanenthu cheyyaan... nabiye... vaathiladakkaruthe... nabiye... aattiyirakkaruthe... (aayiram pookkalil...)

koriyal theeratha madhinte puzhayilaay qalamukal kootti njan karayalayi... theertthittu theeraatha manasin kithaabilay ishqinal kanneer veezhalaay...(2) aashrayam thedi njan odum paraleaakathum ee gathi vannaal njan thott pokum aartthiyil kananay odi njaanetthumpol aattiyal narakathilveenu pokum... nabiye... vathiladakkaruthe... nabiye... aattiyirakkaruthe...