കോടാനുകോടി കാലം | Kodanukodi Kalam | Madh Song Lyrics | Sayyid Thwaha Thangal


അള്ളാഹുമ്മ സ്വല്ലി അലാ
സയ്യിദിനാ വമൗലാനാ
മുഹമ്മദ്‌...(3)
കോടാനുകോടി കാലം
ഈ ലോകം കടന്നു പോയാലും...(2)
ആ അറുപത്തി മൂന്ന് കാലം
ഈ ഭൂമിയിൽ സ്വർഗ്ഗമാ...(2)
ലക്ഷോഭലക്ഷം സൂര്യൻ ഈ
ഭൂമിയിൽ നിരന്ന്
നിന്നാലും...(2)
ആ തിരു നൂറിൻ
മുന്നിലെല്ലാം
ഒളിമങ്ങും അത് നിചം...
പുഞ്ചിരി പൊഴിയ്ണ
മുത്തുകളായ്...
വാക്കിലും നോക്കിലും
അത്ഭുതമായ്...
ചുവപ്പുകലർന്ന വെളുപ്പിലെ
മൊഞ്ചിൽ ലോകം ശോഭിതമായ്...(2)
ചിരിമൊഴിച്ചാൽ പിന്നെ
സുഖതരമായ്...
മൊഴി ശ്രവിച്ചാൽ അത്
തരളിതമായ്...
അരികില് ഓരം പറ്റിയ പുണ്യ
സ്വഹാബിന് മോതവുമായ്...
അത് കോരി എടുത്തവർ
ഖൽബുകളിൽ
കൽചീളുകളിൽ തോൽ പായകളിൽ...(2)
അത് ഓർത്തോർത്തെടുത്ത്
ക്രോഡീകരിച്ച്
പുണ്യ ഖുർആൻ പൂർണവുമായ്...