💫💫💫 *മധുഗീതി* 💫💫💫 മണലും മണ്ണുമോതും മഹബൂബിൻ്റെ ഓർമ്മ, സൗഹാർദങ്ങളെഴുതി...

 💫💫💫 *മധുഗീതി* 💫💫💫


മണലും മണ്ണുമോതും മഹബൂബിൻ്റെ ഓർമ്മ,

സൗഹാർദങ്ങളെഴുതി...


വീശും കുളിർ കാറ്റ് പാറും പറവകൾ പാടുന്നു ആ നന്മ...×2


നബിയുള്ളാഹ്... ‌ഹബീബുള്ളാഹ്...

മുഹമ്മദ് റസൂലുള്ളാഹ്... ×2


[മണലും മണ്ണുമോതും...]


ശിരസേന്തി സുഖമേറി,

ഇബ്-ലുകളും കുളിരൂറി,

ശജറും ഹജറും പ്രണയത്തിൻ മധുഗീതി... ×2


ഒരുമയിലായ്... ‌

ഒരുമനമായ്...

നബിയന്നേകിയുള്ളാ സുമഭംഗി... ×2


ആ പാതകൾ തുടരൂ...

ആ വീഥിയിൽ പടരൂ...

ആ തേൻകണം നുണയൂ...

ആ പൂമനം അറിയൂ... 

സൗഹാർദ്ദം സൗരഭമിൽ സൗഗന്ധി യാ‌നബി...


നബിയുള്ളാഹ്...  ഹബീബുള്ളാഹ്...

മുഹമ്മദ് റസൂലുള്ളാഹ്... ×2


[മണലും മണ്ണുമോതും...]


സൗറിൻ്റെ അകതാരിൽ മാടപ്രാവും കൂട്ടിരുന്ന ഓർമ്മകൾ...

വല നെയ്തുള്ള ചിലന്തി അനുരാഗം‌ പറയും വർണ കൂട്ടുകൾ...×2


സ്നേഹമിതാ...

മോഹമതാ...

സരളം സാന്ത്വനങ്ങളാലിതാ... ×2


സ്വല്ലി അലാ ഹബീബി...

സ്വല്ലിം അലാ ത്വബീബി... ×2

യാ നൂറൽ അൻവാരി‌ യാ ബദ്റ തമാമി...


നബിയുള്ളാഹ്...  ഹബീബുള്ളാഹ്...

മുഹമ്മദ് റസൂലുള്ളാഹ്... ×2


[മണലും മണ്ണുമോതും...

 നബിയുള്ളാഹ്...] ×2


🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺

/✍🏻മദീനയുടെ👑വാനമ്പാടി.