ഉറവ വറ്റാത്ത സ്നേഹത്തിൻ കടല്.. ഉടലിനേക്കാൾ ഇലാഹിൽ അലിഞ്ഞ ജീവ്. | ഉതവിയെൻ സി.എം | MADAVOOR SONG

 



• ----- •

ഉറവ വറ്റാത്ത സ്നേഹത്തിൻ കടല്..

ഉടലിനേക്കാൾ ഇലാഹിൽ അലിഞ്ഞ ജീവ്.. (2)


ഉദവി നൽകും ശൈഖുന മടവൂര്..

ഉയിരിലാശ്വാസമേ..കുന്ന തെളി നീര്..(2)


ഉലകം ഖുതുബായ് വാണിടുന്ന രാജാവ്..

                                                        (ഉറവ)


അരികെ വരുന്നു.. അനേകം ഫഖീറ്..

അവരിൽ തുറന്നു മടവൂരെ ഖജനാവ്..(2)


അഹദിൻ അനുമതിയിൽ മൊഴിയുന്ന നാവ്..

അതിനാൽ തിരുത്തിയകമെരിയുന്ന നോവ്..(2)


അഹമദ് നബിയുല്ല..പ്രിയ സ്നേഹിതരും..

ചേർന്നൊരു പേര്..


സി എം മുഹമ്മദ്‌ അബൂബക്കറ്..


ഖുതുബുൽ ആലം..

കനിവിൻ തീരം..


ചൊന്നാൽ വേഗം..

ചൊരിയും ശമനം..


ആശ്വാസം..ആനന്ദം..(2)

                                  (ഉറവ)


അറിഞ്ഞവർ അറിഞ്ഞു..

നുകർന്നാ തേന്..

അറിയാത്തവരോ പറഞ്ഞതോ.. ജഹ് ല്..(2)


ഒടുവിൽ അറിഞ്ഞിടും കരഞ്ഞിടും..നേര്..

ഒളിവർ ഖുതുബുൽ ആലം മശ്ഹൂറ്.. (2)


ഒഴുകി വരുന്ന കോടി ജനങ്ങൾക്കും..


ആശ്വാസമീ ദർബാറ്.. (2)


മടവൂരിന്നജ്മീറാണേ..

മഹബ്ബത്തിൻ കടലാണേ..

മനുജാ തേടു.. മടിക്കാതെ..

മദദേകും സുൽത്താനാ..ണേ..

                                 (ഉറവ)


ഉദവി നൽകും ശൈഖുന മടവൂര്..

ഉയിരിലാശ്വാസമേ..കുന്ന തെളി നീര്..(2)


ഉലകം ഖുതുബായ് വാണിടുന്ന രാജാവ്..

                                                        (ഉറവ)