മീലാദ് അനൗൺസ്മെന്റ് മാറ്റർ
മീലാദ് അനൗൺസ്മെന്റ് മാറ്റർ
1♥മാനവയുഗത്തിന് ശാന്തി ദൂതുമായി റബീഇന്റെ പൊന്നമ്പിളിക്കീറ് പടിഞ്ഞാറൻ ചക്രവാളത്തിൽ ദൃശ്യമാവുമ്പോൾ ലോകത്തിന്റെ അഷ്ടദിക്കുകളിൽ നിന്നും മർഹബ ഗീതത്തിന്റെ മാറ്റൊലികൾ ഉയർന്നു കേൾക്കുകയായി
2❤അധമ സഞ്ചാരത്തിന്റെ പര്യായമായിരുന്ന ആറാം നൂറ്റാണ്ടിലെ അറേബ്യൻ സമൂഹത്തെ നീതിയുടെയും സത്യത്തിന്റെയും കാവലാളുകൾ എന്ന നിലയിലേക്ക് കൈപിടിച്ചാനയിച്ച പുണ്യ റസൂൽ (സ്വ)
3❤പതിനാല് ശതകം മുമ്പ് ജാഹിലിയ്യത്തിന്റെ ഘനാഡകാരത്തെ കീറി മുറിച്ച് കൊണ്ട് അറേബ്യയുടെ വിരിമാറ്റിലേക്ക് ഇസ് ലാമിന്റെ വെളിച്ചം കൊളുത്തിയ തിരുനബി(സ്വ)
4❤മനുഷ്യത്വം മരുപ്പച്ച കിടക്കെ അന്യമായിരുന്ന മണലാരുണ്യത്തെവിശ്വാസത്തിന്റെ വിജ്ഞാനത്തിറ്റെയും രാജവീഥിയിലേക്ക് നയിച്ച തിരുനബി(സ്വ)
5❤സാംസ്കാരികവും ധാർമികവുമായി മനുഷ്യസമൂഹം ധർമ ച്യുതിയിൽ അഭിരമിച്ചിരുന്ന ഒരു കാലഘട്ടത്തിൽ നിയതവും നീതിനിഷ്ഠവുമാർന്ന ഒരു ദർശനത്തിലൂടെ ലോകത്തെ ധാർമ്മികമായി സംസ്കരിച്ചെടുത്ത തിരുനബി(സ്വ)
6❤അധർമ്മങ്ങളുടെ മരുക്കാറ്റിൽ കരുവാളിച്ച കാളരാത്രികൾക്ക് പൂർണ്ണ വിരാമമിട്ട് തിങ്കളും താരങ്ങളും തൂവെള്ളി കതിർ തിളങ്ങുന്ന പൗർണമി രാവിൽ അനവധി ഇലാഹീ ദൃഷ്ടാന്തങ്ങളുടെ സാന്നിധ്യത്തിൽ മണ്ണിൽ നിന്ന് വിണ്ണോടു ചേർന്ന പ്രകാശഗോപുരമായി ഉദിച്ചുയർന്ന പുണ്യ പ്രവാചകൻ (സ്വ)
7❤മണലാരുണ്യത്തെ മലർവാടിയാക്കി തീക്കാറ്റിനെ കുളിർ തെന്നലാക്കി അന്ദകാരത്തെ അത്യുജ്ജല പ്രകാശമാക്കി കടന്ന് പോയ പുണ്യ നബി(സ്വ)
8❤അനുഭൂതി ദായകമായ ഉദ്യാനത്തിലെ രാജമല്ലിയായി ജനഹൃദയങ്ങളിൽ സത്യ സുഗന്ധം പരത്തിയ മുത്ത് നബി(സ്വ)
9❤മലിനമായ മാനവ മനസ്സിനെ മാധുര്യമൂറുന്ന മലർവാടിയാക്കിയ പുണ്യ റസൂൽ(സ്വ)
Post a Comment