ദൂരെ നിന്ന് വന്നൊരാൾ ചാരെയുണ്ട് തങ്ങളെ | yrics & Music : Rafi Thanalur | Vocal:Mufeed Edayur | madh song



ദൂരെ നിന്ന് വന്നൊരാൾ ചാരെയുണ്ട് തങ്ങളെ
നേരെ റൗള നോക്കുവാനൊരർഹനല്ല തെല്ലുമേ
നാര്പോലെ നേർത്ത നന്മ കൂടെയുണ്ട് തിങ്കളെ
നീര് വന്ന് വീർത്ത പാപമേറെയെന്റെ തോളിലെ
ഇന്നോളം ഇവിടെ വീണ സത്യമുള്ള കണ്ണുനീരിനൊപ്പമെന്റെ
കറനിറഞ്ഞ നനവ് ചേരുമോ...
എന്നേലും ഇത്രയും കറുത്ത ഖൽബുമായി വേറൊരാൾ
മുമ്പ് വന്നതങ്ങ് കണ്ടിരുന്നുവോ...
കനിവിൻ പ്രകാശരേണു മതിയാകുമിരുളിന്റെ
മാറാല മറവിൽ മറഞ്ഞീടുവാൻ
കരുണാജലം പെയ്തെന്റകമാകെ നീറിടുന്ന
കനലൊന്ന് കുളിരേറ്റുറഞ്ഞീടുവാൻ
അസ്സലാമു അലൈക്ക യാ ഹബീബി
അസ്സലാമു അലൈക്ക യാ ത്വബീബി... (2)
സങ്കടം പറഞ്ഞു വന്നതാ റസൂലരെ
സൽഗുണങ്ങളെന്ത് ഞാൻ ഉണർത്തുമങ്ങയെ
സാധുവാണിവന്റെ കാര്യമൊന്ന് കേൾക്കണേ
സർവ്വരും കിനാവിലെത്ര കണ്ടതെങ്ങനെ
എന്ത് ഞാൻ നേടിയാലും എത്ര നന്മ മൂടിയാലും
അങ്ങില്ലയെങ്കിലെന്ത് നേട്ടം...
എത്ര ഞാൻ പാടിയാലും മദ്ഹമാല ചൂടിയാലും
ഇഷ്ടം വരുന്നില്ലേലെന്ത് നഷ്ടം...
(മാദിഹെന്നതെന്റെ മുഖംമൂടിയോ
മൗനമൊക്കെ മാറ്റിയൊന്ന് കൈകളിൽ പിടിക്കുമോ)... (2)
വെറുതെയാകുമോ എന്റെ വരികള്...
(വെറും കൈകളോടെയാണിരന്നത്...)... (2)
അസ്സലാമു അലൈക്ക യാ ഹബീബി
അസ്സലാമു അലൈക്ക യാ ത്വബീബി... (2)
പ്രാണനാ റസൂലരെന്നുറച്ചു ഖൽബിലായ്
പ്രാർത്ഥനാദളങ്ങളോ വിടർന്നു നൂറിനായ്
പാതിരാവിലെന്നണഞ്ഞിടും വിരുന്നിനായ്
പാവമാണ് തോന്നിയെങ്കിലും കിനാവിലായ്
എന്തൊരാനന്ദമാണ് ചാരെയോ സുഗന്ധമാണ്
ചന്തം മദീന തന്നെയാണ്...
എന്നോ കൊതിച്ചതാണ് എണ്ണിനാൾ കഴിച്ചതാണ്
എല്ലാം വെടിഞ്ഞു വന്ന മേനിയാണ്...
(തട്ടുകില്ലയെന്ന ധൈര്യമോടെയാ...
തങ്ങളിൽ സ്വലാത്തുകൾ മൊഴിഞ്ഞിതാ...)... (2)
മതിവരാതെയാണീ മടങ്ങല്...
(മരണമെത്ര ഖൈർ മുന്നിലെങ്കില്...)... (2)
അസ്സലാമു അലൈക്ക യാ ഹബീബി
അസ്സലാമു അലൈക്ക യാ ത്വബീബി... (2)
( ദൂരെനിന്ന്... )